India Kerala

പൗരത്വ ഭേദഗതി ബില്‍

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം ഓരോ ദിവസം മുന്നോട്ടുപോകുന്തോറും കേരളത്തില്‍ ശക്തമാകുന്നു. കുറ്റ്യാടി ദേശം പൗരത്വ ബില്ലിനെ തള്ളിക്കളയുന്നുവെന്ന പേരില്‍ കോഴിക്കോട് കുറ്റ്യാടിയില്‍ പടുകൂറ്റന്‍ പ്രകടനം നടന്നു. നോവലിസ്റ്റ് പി സുരേന്ദ്രനാണ് ജനമഹാറാലി ഉദ്ഘാടനം ചെയ്തത്.

സംഘാടകരെ പോലും അമ്പരിപ്പിച്ചാണ് കുറ്റ്യാടിയിലെ ജനമഹാറാലിയില്‍ ആയിരങ്ങള്‍ അണി നിരന്നത്. സ്ത്രീകളുടേയും കുട്ടികളുടേയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു കുറ്റ്യാടി ദേശം പൗരത്വ ബില്‍ തള്ളിക്കളയുന്നവെന്ന തലക്കെട്ടിലുള്ള പ്രകടനം. പ്രകടനത്തിന് ശേഷം നടന്ന പൊതു സമ്മേളനം നോവലിസ്റ്റ് പി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മത സംഘടനകളുമായിരുന്നു പരിപാടിയുടെ സംഘാടകര്‍.