ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സിനിമകളുടെ പ്രദർശനം ആരംഭിക്കും. തിങ്കളാഴ്ച തീയറ്റർ തുറന്നെങ്കിലും പ്രദർശനം ഉണ്ടായിരുന്നില്ല.
നോ ടൈം ടു ഡൈ, വെനം തുടങ്ങിയ ഇംഗ്ലീഷ് സിനിമകളാണ് ഇന്ന് റിലീസ് ചെയ്യുന്നത്. ശിവകാർത്തികേയൻ നായകനായ ഡോക്ടർ വ്യാഴ്ച്ച തീയറ്ററുകളിൽ എത്തും.
മലയാള സിനിമകളുടെ റിലീസുമായി ബന്ധപ്പെട്ട് ഇന്ന് കൊച്ചിയിൽ ചേരുന്ന ഫിലിം ചേംബർ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. അതേസമയം സിനിമ സംഘടനകൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ പരിഗണിക്കുന്നതിനായി സാംസ്‌കാരിക മന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിതല യോഗത്തിനും സാധ്യതയുണ്ട്.






