India Kerala

സിസ്റ്റർ ലൂസിക്ക് വീണ്ടും സഭയുടെ നോട്ടീസ്

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റർ ലൂസി കളപ്പുരക്കലിന് വീണ്ടും സഭയുടെ നോട്ടീസ്.

മദര്‍ ജനറലിന്റെ നോട്ടീസില്‍ ഫെബ്രുവരി 6ന് മുമ്പ് വിശദീകരണം നൽകണം. വിശദീകരണം നല്‍കിയില്ലെങ്കില്‍ കാനോൻ നിയമപ്രകാരം നടപടി ഉണ്ടാകുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നു. സിസ്റ്റര്‍ സഭയെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് നോട്ടീസിലെ ആരോപണം.