Association Cultural Kerala Pravasi Switzerland

ഓസ്ട്രിയയിൽ നിന്നും ഷെവലിയാർ കുര്യാക്കോസ് തടത്തിലിന്റെ രചനയിൽ പിറവികൊണ്ട “അത്യുന്നതൻ രാജാധിരാജൻ ” എന്ന ക്രിസ്‌മസ്സ്‌ ഗാനം ശ്രെദ്ധേയമാകുന്നു .

“അത്യുന്നതൻ രാജാധിരാജൻ ” സുന്ദരവും ഹൃദ്യവുമായ ഈ ക്രിസ്‌മസ്സ്‌ ഗാനത്തിൻറെ വരികൾ കുറിച്ചിരിക്കുന്നത് ഓസ്ട്രിയയിലുള്ള ഷെവലിയാർ കുര്യാക്കോസ് തടത്തിൽ ആണ് ..ഗാനത്തിന്റെ പ്രകാശനം 24 ന് വിയന്നയിൽവെച്ചു വെരി.റെവ.ജോഷുവ റമ്പാച്ചൻ നടത്തുകയുണ്ടായി .സൂറിച്ചിൽ താമസിക്കുന്ന ശ്രീ ബോബ്‌ തടത്തിലിന്റെ സഹോദരനാണ് ഗാനരചയിതാവ് .

അത്യുന്നതൻ എന്ന നാമത്തിൽ പ്രകാശനം ചെയ്ത ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് സാംജി ആറാട്ടുപുഴയാണ് . രമേഷ് മുരളി ,ബഷീർ ,ശ്രീകാന്ത് ,മെലിൻ ,സിജി ,ഏയ്ഞ്ചൽ എന്നിവരുടെ ഹൃദയഹാരിയായ ആലാപനത്തിൽ മനോഹരമായിരിക്കുന്നു .സാക്‌സ് ക്രിയേഷൻസാണ് ഗാനം പ്രേക്ഷകരിൽ എത്തിക്കുന്നത് .ഈ സംഗീതസംരംഭത്തിൻറെ റിക്കോർഡിങ്ങ് നിർവഹിച്ചിരിക്കുന്നത് കൊച്ചിയിലെ സാംജി ഓഡിയോ ട്രാക്കിലാണ്‌.

CLICK ABOVE PLAY BUTTON IN YOUTUBE AND WATCH THE SONG

ഭക്തിസാന്ദ്രമായ വരികളും ഹൃദയത്തിൽ പതിയുന്ന സംഗീതവും കൊണ്ടു ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. സുന്ദരവും ഹൃദ്യവുമായാണ് പാട്ടൊരുക്കിയിരിക്കുന്നതെന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. ഇതിനോടകം ശ്രദ്ധേയമായ പാട്ട് നിരവധി ആസ്വാദകരെയും സ്വന്തമാക്കി. കൂടാതെ പിന്നണിപ്രവർത്തകരെ പ്രശംസിച്ചു പ്രതികരണങ്ങളുമായി പലരും രംഗത്തെത്തി. …

സ്‌നേഹവും കരുണയും സമാധാനവും നിറയുന്ന ക്രിസ്മസ്സ് രാവ്. പാലപ്പൂമണം പടരുന്ന രാത്രികളില്‍ മഞ്ഞിന്‍തുള്ളികള്‍ വീണ വഴിയിലൂടെ പാതിരാകുര്‍ബാനയ്ക്കുള്ള യാത്ര. എങ്ങും നക്ഷത്രവിളക്കുകളും പുല്‍ക്കൂടുകളും ക്രിസ്മസ്സ് ട്രീകളും. ആഘോഷപൂര്‍വ്വം തെരുവീഥിയിലേക്കിറങ്ങുന്ന കാരള്‍ സംഘങ്ങള്‍. ലോകത്തെവിടെയായാലും ചില ഗാനങ്ങള്‍ ഒന്നു തന്നെയാണ്. കാലത്തെയും ദേശത്തെയും മതങ്ങളെയും വരെ ഉല്ലംഘിച്ച് ദേശയാത്ര നടത്തിയ ചില കാരള്‍ ഗാനങ്ങള്‍ ആണ് നമ്മുടെ ഓർമ്മകളിൽ ഉള്ളത്

ഓസ്ട്രിയയിലെ ഒബേന്‍ഡോര്‍ഫ് എന്ന കൊച്ചു ഗ്രാമത്തിലെ ചെറിയ ചാപ്പൽ .അതാണ് സൈലന്റ് നൈറ്റ് ഹോളി നൈറ്റ് (Silent night ! Holy night !) എന്ന ഗാനം പിറവികൊണ്ട സൈലന്റ് നൈറ്റ് സ്മാരക ചാപ്പല്‍. ഇരുന്നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ സംഭവമാണ് 1818 ഡിസംബറിലെ ക്രിസ്മസ്സിനോടടുത്ത രാവുകളിലൊന്നില്‍ ഒബേന്‍ഡോര്‍ഫ് ബായിസാസ് ബര്‍ഗിലെ പള്ളി വികാരി ഫാ. ജോസഫ് മോര്‍ ക്രിസ്മസ്സ് രാത്രിയില്‍ പാടാന്‍ കുത്തിക്കുറിച്ച ചില വരികള്‍. പള്ളി സ്‌കൂളിലെ ഓര്‍ഗന്‍ വിദ്വാന്‍ ഫ്രാന്‍സ് സേവര്‍ ഗ്രൂബറുടെ സഹായത്തോടെ വരികളില്‍ സംഗീതം നിറഞ്ഞു. അവരുടെ സൃഷ്ടിയായ ആ ജര്‍മ്മന്‍ പാട്ട് പാതിരാ കുര്‍ബാനയില്‍ ആലപിക്കപ്പെട്ടു.അതിനു ശേഷം ലോകം മുഴുവൻ ആ ഗാനം പകർന്നൊഴുകി .

രണ്ടു നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ ഓസ്ട്രിയയിൽ നിന്നും ഇറങ്ങിയിരിക്കുന്ന മറ്റ് കൃസ്സ്മസ്സ് ഗാനങ്ങളോടൊപ്പം മലയാളിയുടെ രചനയിൽ വീണ്ടുമൊരു ക്രിസ്സ്മസ്സ് ഗാനം ജനഹൃദയങ്ങളിൽ എത്തിയിരിക്കുന്നു ..പിന്നണി പ്രവർത്തകർക്ക് ആശംസകൾ …