വയനാട്ടിൽ കോളറ സ്ഥിരീകരിച്ചു. അസം സ്വദേശികളായ രണ്ട് പേർക്കാണ് കോളറ ബാധിച്ചത്. മൂപ്പെയ്നാട് പഞ്ചായത്ത് പരിധിയില് വരുന്ന ഹാരിസണ് മലയാളം പ്ലാന്റേഷനിലെ ജോലിക്കാരാണ് ഇവര്. 12 പേരെ അതിസാരം ബാധിച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തില് പ്രവേശിപ്പിച്ചിരുന്നു.
Related News
നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോഴിക്കോട്, വയനാട്, തൃശൂര്, എറണാകുളം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. പ്രൊഫഷണൽ കോളജുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമായിരിക്കും. മഴ കുറവുണ്ടെങ്കിലും ജില്ലയിൽ മിക്കയിടങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നതും പരിഗണിച്ചാണ് അവധിയെന്ന് കോഴിക്കോട് ജില്ലാ കലക്ടര് അറിയിച്ചു. തുടർച്ചയായി മഴ പെയ്ത സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടത്തിന്റെ സുരക്ഷിതത്വവും ഉറപ്പാക്കേണ്ടതുണ്ടെന്നും കലക്ടര് അറിയിച്ചു.
മൂന്നാം മത്സരത്തിൽ അനായാസ ജയം; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് പരമ്പര
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് അനായാസ ജയം. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 100 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 49 റൺസെടുത്ത ശുഭ്മൻ ഗിൽ ഇന്ത്യയുടെ ടോപ്പ് സ്കോററായി. ജയത്തോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി. തുടർ ബൗണ്ടറികളുമായി ഗിൽ ഇന്നിംഗ്സ് ആരംഭിച്ചപ്പോൾ 10 വിക്കറ്റ് ജയമെന്ന് കരുതിയെങ്കിലും ക്യാപ്റ്റൻ ശിഖർ ധവാൻ (8) റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. ഇഷാൻ കിഷൻ (10) ജോൻ ഫോർടുയിൻ്റെ പന്തിൽ ഡികോക്കിനു ക്യാച്ച് നൽകി […]
മത,സാമുദായിക സംഘടനകള്ക്ക് ആഴത്തില് വേരോട്ടമുള്ള കോട്ടയം
മത,സാമുദായിക സംഘടനകള്ക്ക് ആഴത്തില് വേരോട്ടമുള്ള മണ്ണാണ് കോട്ടയത്തിന്റേത്. ശബരിമലയും ചര്ച്ച് ആക്ടും ചര്ച്ചകളില് നിറയുമ്പോള് മതസാമുദായിക സംഘനകളുടെ നിലപാടും നിര്ണ്ണായകമാകും. പിന്നാക്ക ദലിത് വിഭാഗങ്ങള്ക്കും ശക്തമായ സ്വാധീനം ചെലുത്താന് കോട്ടയത്തെ മണ്ഡലത്തില് സാധിക്കുമെന്നതാണ് വാസ്തവം. ശബരിമല വിഷയത്തിന്റെ അലയൊലികള്തിരഞ്ഞെടുപ്പില് ഉയര്ന്ന് കേള്ക്കാന് സാധ്യതയുള്ള മണ്ഡലമാണ് കോട്ടയം. എന്.എസ്.എസിനും എസ്.എന്.ഡി.പിക്കും കാര്യമായ സ്വാധീനം കോട്ടയത്തുണ്ട്. ഇടതുപക്ഷവുമായി എന്.എസ്.എസ് നേതൃത്വം പരസ്യപ്പോരിലേക്ക് പോയത് തെരഞ്ഞെടുപ്പില് ഇടതുപക്ഷത്തിന് തിരിച്ചടിയായേക്കാം. എന്നാല് എസ്.എന്.ഡി.പിയെയും മറ്റ് വിഭാഗങ്ങളേയും കൂടെ നിര്ത്തി ഇതിന് പരിഹാരം കാണാനാകും […]