പത്തനംതിട്ട : ചിറ്റാര്‍ ഡിപ്പോ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ മാര്‍ക്കറ്റില്‍ നടന്ന പരിശോധനയില്‍ പഴകിയ മീനുകള്‍ പിടിച്ചെടുത്തു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫുഡ് സേഫ്റ്റി ഉദ്യോഗസ്‌ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പുഴുവരിക്കുന്നതുള്‍പ്പെടെയുള്ള മീനുകള്‍ പിടിച്ചെടുത്തത്.
ചിറ്റാര്‍ ,സീതത്തോട് മത്സ്യ മാര്‍ക്കറ്റില്‍ ധാരാളമായി പഴകിയ മീനുകള്‍ വില്‍ക്കുന്നതായി വ്യാപകമായ പരാതികള്‍ ഉണ്ടായിരുന്നു. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ ചിറ്റാര്‍ ,സീതത്തോട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനി ,ഡോ :പി .ആര്‍ പ്രവീണ്‍ ,ഫുഡ് സേഫ്റ്റി റാന്നി സര്‍ക്കിള്‍ എസ്.പ്രശാന്ത് ,തിരുവല്ല സര്‍ക്കിള്‍ നീതു രവികുമാര്‍ ,കോന്നി സര്‍ക്കിള്‍ എസ് .സന്തോഷ് ,ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പഴകിയ മത്സ്യങ്ങള്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം നശിപ്പിച്ചു . പഴകിയ മത്സ്യങ്ങള്‍ വിറ്റഴിച്ച ചിറ്റാര്‍ ഡിപ്പോ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന എരുമേലി ഫിഷ് മാര്‍ക്കറ്റ് കട അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.