തിരുവനന്തപുരം നഗരത്തിൽ വീണ്ടും പെൺകുട്ടിക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി തലസ്ഥാനത്തെ മ്യൂസിയം വെള്ളയമ്പലം റോഡിലായിരുന്നു സംഭവം. നഗരത്തിലൂടെ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി കടന്നു പിടിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തുകയായിരുന്നു. തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. പിപിന്നീട് സിസിടിവി അടക്കം പരിശോധിച്ചാണ് പ്രതിയെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്നാണ് അന്വേഷണം തിരുവനന്തപുരം പേയാട് സ്വദേശി മനുവിലേക്ക് എത്തുന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്യുകയാണ്.
Related News
കര്‍ണാടക സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടകയിൽ നിയന്ത്രണം ഏർപ്പെടുത്തിയ സംഭവത്തിൽ ശാസനയുമയി കർണാടക ഹൈക്കോടതി. നിയന്ത്രണം കേന്ദ്രസർക്കാരിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കർണാടക ചീഫ് ജസ്റ്റീസ് കർണാടക സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. സംഭവത്തിൽ ദക്ഷിണ കന്നഡ കളക്ടറോട് വിശദീകരണവും കോടതി തേടി. കേസ് മാർച്ച് 18ന് വീണ്ടും പരിഗണിക്കും. 25 ചെക്ക്പോസ്റ്റുകളുണ്ടായിട്ടും നാല് എണ്ണത്തിൽ കൂടി മാത്രം ആളുകളെ കടത്തിവിടുന്ന നടപടി എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. കാസർഗോഡ് വഴി വരുന്നവർക്ക് മാത്രം നിയന്ത്രണമേർപ്പെടുത്തിയത് […]
മരത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി; മധ്യവയസ്കനെ ഫയർ ഫോഴ്സെത്തി താഴെ ഇറക്കി
തിരുവനന്തപുരം മെഡിക്കൽ കോളജിൽ മധ്യവയസ്കന്റെ ആത്മഹത്യാ ഭീഷണി. ആക്കുളം സ്വദേശി ശിശുപാലനാണ് മരത്തിനു മുകളിൽ കയറി ഭീഷണി മുഴക്കിയത്. ചികിത്സയിൽ കഴിയുന്ന ആളാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നതെന്നാണ് സൂചന. അനുനയിപ്പിക്കാൻ പൊലീസ് ശ്രമം നടത്തി. തുടർന്ന് ഫയർ ഫോഴ്സ് എത്തി ഇയാളെ താഴെ ഇറക്കി. ഇയാൾക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും മരത്തിനു മുകളിൽ കയറി ശിശുപാലൻ ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടുണ്ട്.
കേരള ബാങ്കിൽ ലയനം: എതിര്‍പ്പ് ശക്തമാക്കി മലപ്പുറത്തെ യു.ഡി.എഫ് നേതാക്കള്‍
ജില്ലാ സഹകരണ ബാങ്കുകൾ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള തീരുമാനത്തിന് എതിരെയുള്ള നിലപാടിൽ മാറ്റമില്ലെന്ന് മലപ്പുറത്തെ യു.ഡി.എഫ് നേതാക്കൾ. ഈ മാസം 18ന് നടക്കുന്ന ജനറൽ ബോഡി യോഗത്തിലും പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യാൻ അംഗങ്ങൾക്ക് നിർദേശം നൽകുമെന്ന് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ നടന്ന ജനറൽ ബോഡി യോഗത്തിലും സമാന രീതിയിൽ പ്രമേയം വോട്ട് ചെയ്ത് തള്ളിയിരുന്നു. മാർച്ച് ഏഴിനാണ് കേരള ബാങ്ക് രൂപീകരണത്തിനായി 14 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കാൻ അനുമതി […]