ഇടുക്കി ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എംഎസ് സാബുവിന് സസ്‌പെന്‍ഷന്‍. ബാങ്ക് ഭരണസമിതിയാണ് അന്വേഷം വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. മതിയായ രേഖകളില്ലാതെ വായ്പ അനുവദിച്ചെന്ന ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തലിലാണ് നടപടി.
എല്‍ഡിഎഫ് ഭരണത്തിലുള്ള ചിന്നക്കനാല്‍ സഹകരണ ബാങ്കിനെതിരെ അഴിമതിയാരോപിച്ചത് ബാങ്കിലെ സിപിഐ മെമ്പര്‍മാരാണ്. ബാങ്ക് സെക്രട്ടറിയുടെ കെട്ടിട നിര്‍മ്മാണത്തിനെതിരെ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു.
വ്യാജപട്ടയത്തിന്മേല്‍ ബാങ്ക് ലോണ്‍ നല്‍കിയിട്ടുണ്ടെന്നാണ് പ്രധാന ആരോപണം. നിര്‍മാണാനുമതിയില്ലാത്ത സ്ഥലങ്ങളില്‍ വാണിജ്യ അടിസ്ഥാനത്തില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് ലോണുകള്‍ നല്‍കിയിട്ടുണ്ടെന്നും ആരോപിക്കുന്നു. ഇത് സംബന്ധിച്ചും വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം ബാങ്കിന്റെ വികസനവുമായി ബന്ധപ്പെട്ട് സാധനസാമഗ്രികള്‍ വാങ്ങിയത് സംബന്ധിച്ചും അഴിമതി നടന്നിട്ടുണ്ടെന്നാണ് സിപിഐ അംഗങ്ങളുടെ ആരോപണം. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് ആവശ്യം.