കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്പെന്റ് ചെയ്തു. സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തിയത് പെൺകുട്ടികളുടെ മൊഴി പ്രകാരമാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ചില്‍ഡ്രന്‍സ് ഹോമിലെ ഒരു പെണ്‍കുട്ടിയെ രക്ഷിതാവിനൊപ്പം വിട്ടു. പൊലീസ് സ്റ്റേഷനില്‍ നിന്ന് ചില്‍ഡ്രന്‍സ് ഹോം കേസിലെ പ്രതി ഫെബിന് റാഫി ചാടിപ്പോയതില്‍ പൊലീസുകാര്‍ക്ക് വീഴ്ചയുണ്ടായി എന്നായിരുന്നു അന്വേഷണം നടത്തിയ സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചേവായൂര്‍ എ.എസ്. ഐ സജി , സി.പി.ഒ ദിലീഷ് എന്നിവരെ സസ്പെന്റ് ചെയ്തത്. ഇവര്‍ക്കായിരുന്നു സ്റ്റേഷനില്‍ പ്രതികളുടെ ചുമതലയുണ്ടായിരുന്നത്. പെണ്‍കുട്ടികള്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തിയത് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണെന്ന് കമ്മീഷണര്‍ പറഞ്ഞു. ഇവര്‍ തെറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു പെണ്‍കുട്ടികള്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.
Related News
പള്ളി തര്‍ക്കം; കുരിശിന്റെ വഴി മാര്‍ച്ച് പൊലീസ് തടഞ്ഞു
പള്ളി തര്‍ക്കത്തില്‍ പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് കോട്ടയം ദേവലോകത്തെ ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനത്തേക്ക് യാക്കോബായ വിഭാഗം മാര്‍ച്ച് നടത്തുന്നു. കുരിശിന്റെ വഴി എന്ന പേരിലാണ് മാര്‍ച്ച് പുരോഗമിക്കുന്നത്. ലോഗോസ് ജംഗ്ഷനില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു. പള്ളി തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ പ്രശ്നം പരിഹരിക്കാനുളള ശ്രമങ്ങള്‍ എത്രയും വേഗം ഉണ്ടാകണമെന്നാണ് യാക്കോബായ വിഭാഗം പറയുന്നത്. എന്നാല്‍ സുപ്രീംകോടതി വിധി അംഗീകരിച്ച് കൊണ്ടുള്ള പ്രശ്ന പരിഹാരത്തിന് ഇവര്‍ തയ്യാറുമല്ല. ഓര്‍ത്തഡോക്സ് വിഭാഗവും നിലപാടില്‍ ഉറച്ച് നിന്നതോടെയാണ് സമാധാന നീക്കമെന്ന പേരില്‍ […]
മത്സ്യബന്ധനത്തിന് വിലക്കുള്ള ദിവസങ്ങളിൽ തൊഴിലാളികൾക്ക് മിനിമം വേതനം നൽകണമെന്ന ആവശ്യം ഇന്നും നടപ്പാക്കാതെ സർക്കാർ
‘കടൽക്ഷോഭത്തിനും കാറ്റിനും സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്’… ഇടക്കിടെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തുവിടുന്ന മുന്നറിയിപ്പാണിത്. എന്നാൽ മുന്നറിയിപ്പുകൾ മറികടന്നും മത്സ്യതൊഴിലാളികൾ കടലിൽ പോകും. പലപ്പോഴും അപകടത്തിൽ പെടും. മുതലപ്പൊഴിയിൽ ഈമാസമുണ്ടായ ബോട്ടപകടമുണ്ടായ ദിവസവും മുന്നറിയിപ്പുണ്ടായിരുന്നു. മുന്നറിയിപ്പുകൾ മറികടന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതെന്ത് എന്തുകൊണ്ടാണ്? ഉത്തരം നിസാരമാണ്. പട്ടിണി, വിശപ്പ്, ഒറ്റവാക്കിൽ ഗതികേടുകൊണ്ടാണ് ഇവരീ സാഹസത്തിന് മുതിരുന്നത്. മത്സ്യബന്ധനത്തിന് വിലക്കുള്ള ദിവസങ്ങളിൽ തൊഴിലാളികൾക്ക് മിനിമം വേതനം നൽകണമെന്ന ആവശ്യം സർക്കാരിന് മുന്നിലെത്തിയിട്ട് വര്‍ഷങ്ങളായി.മത്സ്യത്തൊഴിലാളികളുടെ മിനിമം വേതന […]
രോഗികള്‍ക്ക് സഹായമെത്തിക്കാനുള്ള വാന്‍ കാണാനില്ല; കോണ്‍ഗ്രസില്‍ വിവാദം തുടരുന്നു
കണ്ണൂര്‍ പയ്യന്നൂര്‍ കോണ്‍ഗ്രസിലെ സാമ്പത്തിക തിരിമറി വിവാദത്തില്‍ ഫലം കാണാനുള്ള പ്രശ്നപരിഹാരനീക്കം പാളി. രോഗികള്‍ക്ക് സഹായമെത്തിക്കാന്‍ കോണ്‍ഗ്രസ് അധ്യാപക സംഘടനയായ കെപിഎസ്ടിഎ നല്കിയ വാഹനം കാണാനില്ലെന്ന ആരോപണത്തിലാണ് പ്രതിസന്ധി തുടരുന്നത്. പകരം വാഹനം നല്‍കാനുള്ള നീക്കം കെപിഎസ്ടിഎ തള്ളി. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സന്നദ്ധ കൂട്ടായ്മയായ ജയ്ഹിന്ദ് പയ്യന്നൂരിനും ഐഎന്‍സി കെയര്‍ യൂണിറ്റിനുമായി കെപിഎസ്ടിഎ സംഭാവന സമാഹരിച്ച് നല്കിയ വാഹനം സംബന്ധിച്ചാണ് വിവാദം. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് വാന്‍ സംഭാവന ചെയ്തത്. ആദ്യം വാങ്ങിയ വാഹനം കാണാനില്ലെന്നായിരുന്നു ആക്ഷേപം. പിന്നീട് […]