എറണാകുളം: പെരുമ്പാവൂരിലെ വെങ്ങോലയിൽ ഇതരസംസ്ഥാന കുട്ടികൾക്കായി ഉള്ള ക്രഷ് ഇന്ന് തുറക്കും. എറണാകുളം ജില്ല കളക്ടർ എൻ.എസ്.കെ ഉമേഷ് രാവിലെ 10.30 മണിക്ക് ക്രഷ് ഉദ്ഘാടനം ചെയ്യും. അച്ഛനമ്മമാരുടെ തൊഴിൽ സമയത്തിന് അനുസരിച്ച് രാവിലെ 7 മണി മുതൽ വൈകീട്ട് 7 മണി വരെയാണ് ക്രഷ് പ്രവർത്തിക്കുക. വെങ്ങോലയിലെ സോ മിൽ പ്ലൈവുഡ് അസ്സോസിയേഷനും, സിഐഐയും ചേർന്നാണ് ക്രഷിന്റെ സാമ്പത്തിക ചെലവ് ഏറ്റെടുത്തിരിക്കുന്നത്. പെരുമ്പാവൂരിലെ കുറ്റിപ്പാടത്ത് നാല് വയസ്സുകാരി പ്ലൈവുഡ് കമ്പനിയിലെ മാലിന്യ കുഴിയിൽ വീണ് മരിച്ചതിന് പിന്നാലെയാണ് ക്രഷിനുള്ള നടപടികൾ വേഗത്തിലായത്.
Related News
സാലറി ചലഞ്ചിനോട് വിമുഖത കാണിച്ച കോളേജ് അധ്യാപകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി
സാലറി ചലഞ്ചിനോട് വിമുഖത കാണിച്ച കോളേജ് അധ്യാപകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കോളേജ് അധ്യാപകര്‍ വരുമാനം വര്‍ധിപ്പിക്കേണ്ട കാര്യം മാത്രം ആലോചിച്ചാല്‍ പോരെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ എയ്ഡഡ് കോളേജുകളിലെ അധ്യാപകരില്‍ എണ്‍പത് ശതമാനവും സാലറി ചാലഞ്ചിനോട് സഹകരിച്ചിരുന്നില്ല. ഇടത് ആഭിമുഖ്യമുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ സംഘടനയായ എ.കെ.പി.സി.ടി.എയുടെ കോഴിക്കോട്ടെ സംസ്ഥാന സമ്മേളനത്തില്‍ ഉദ്ഘാടകനായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തെ സര്‍വകലാശാലകളെ വര്‍ഗീയവത്കരിക്കാന്‍ കേന്ദ്രം നടത്തുന്ന ശ്രമങ്ങളെ വിമര്‍ശിച്ച് തുടങ്ങിയ മുഖ്യമന്ത്രിയുടെ വാക്കുകളെ കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്. […]
തോമസ് ചാണ്ടിയുടെ മൃതദേഹം ഇന്ന് ആലപ്പുഴയില്‍ പൊതുദര്‍ശനത്തിന് എത്തിക്കും
മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടിയുടെ മൃതദേഹം ഇന്ന് ജന്മനാടായ ആലപ്പുഴയില്‍ പൊതുദര്‍ശനത്തിനും സംസ്കാര ചടങ്ങുകള്‍ക്കുമായി എത്തിക്കും. ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതല്‍ ടൗണ്‍ ഹാളിലാണ് പൊതുദര്‍ശനം. തുടര്‍ന്ന് കുട്ടനാട് ചേന്നംകരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ ഉച്ചയ്ക്ക് രണ്ടിന് സെന്റ് പോള്‍സ് മര്‍ത്തോമ്മ പളളി സെമിത്തേരിയിലാണ് സംസ്കാരം. അര്‍ബുദ ബാധിതനായിരുന്ന തോമസ് ചാണ്ടി വെളളിയാഴ്ച കൊച്ചിയിലെ വസതിയില്‍ ചികിത്സയ്ക്കിടെയുള്ള വിശ്രമത്തിനിടെയാണ് അന്തരിച്ചത്. എറണാകുളം കടവന്ത്രയിലുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി രാജ്യത്തും […]
സംസ്ഥാനത്ത് സിക നിയന്ത്രണവിധേയം ; ആരോഗ്യമന്ത്രി
സംസ്ഥാനത്ത് സിക വൈറസ് രോഗം നിയന്ത്രണവിധേയമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഇതുവരെ 66 സിക വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 62 കേസുകളും തിരുവനന്തപുരത്തായിരുന്നു. എറണാകുളത്ത് രണ്ട് കേസും കൊല്ലം, കോട്ടയം ജില്ലകളില്‍ ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരാഴ്ചയിലേറെയായി കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗം ബന്ധിച്ചവരെല്ലാം തന്നെ തിരുവനന്തപുരവുമായി ബന്ധമുള്ളവരായിരുന്നു. മറ്റ് ജില്ലകളിലേക്ക് വ്യാപിക്കാതെ സിക്കയെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത് വലിയ നേട്ടമാണ്. ഇതോടൊപ്പം ഊര്‍ജിത കൊതുകുനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡെങ്കിപ്പനിയും […]