India Kerala

കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു; ചിലവുകള്‍ ഇനി സര്‍ക്കാര്‍ വഹിക്കും

മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഹൃദയ ശസ്‌ത്രക്രിയക്കായി കൊണ്ടുപോവുകയായിരുന്ന കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചു. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി ഇന്ന് രാവിലെയാണ് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെട്ടത്. ഇതിനിടെ കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനമാവുകയായിരുന്നു.

സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ വിഷയത്തിൽ ഇടപെട്ടതിന് പിന്നാലെയാണ് തീരുമാനം. സർക്കാരിന്റെ ഹൃദ്യം പദ്ധതിയിൽ പെടുത്തി മുഴുവൻ ചികിത്സ ചിലവും സർക്കാർ വഹിക്കാനും തീരുമാനമായി. കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ചികിത്സയ്ക്കായി കൊണ്ടു വന്നത്.