India Kerala

കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരിയെ കാണാതായി

കൊല്ലം എഴുകോണില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ കാണാതായി. ഇന്ന് രാവിലെയാണ് കുട്ടിയെ കാണാതായത്. രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് അന്വഷണം ഈര്‍ജിതമാക്കി. കുട്ടിയെ തട്ടിക്കൊണ്ട് പോയതായി സംശയം.

പൊന്നു എന്ന് വിളിക്കുന്ന ദേവനന്ദയാണ് കാണാതായിരിക്കുന്നത്. കൊല്ലം ഇളവൂര്‍ തടത്തില്‍ മുക്കില്‍ ധനേഷ് ഭവനത്തിലെ പ്രതീപ് കുമാറാണ് അച്ഛന്‍. ഇന്ന് രാവിലെ 10 മണിക്ക് ശേഷമാണ് സംഭവം നടന്നത്.