മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് കോടതി വിവരങ്ങളും നടപടി ക്രമങ്ങളും ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്ലാറ്റ് പൊളിക്കാതെ മറ്റ് മാര്‍ഗമില്ലെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. ഫ്ലാറ്റ് മൂന്ന് മാസത്തിനകം പൊളിക്കേണ്ടി വരുമെന്നും ചീഫ് സെക്രട്ടറി മന്ത്രിസഭായോഗത്തെ അറിയിച്ചു.
അതേസമയം മരട് ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും. നിര്‍മാതാക്കളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനും തീരുമാനിച്ചു.
അതേസമയം മരട് ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികള്‍ക്കായി കൊച്ചി സബ് കലക്ടർ സ്നേഹിൽ കുമാർ മരടിലെത്തി. കഴിഞ്ഞ ദിവസമാണ് നഗരസഭാ സെക്രട്ടറി ആരിഫ് ഖാന് പകരം മരട് ഫ്ലാറ്റ് പൊളിക്കുന്ന നടപടിക്കായി പ്രത്യേക ഉദ്യോഗസ്ഥനെ സർക്കാർ നിയോഗിച്ചത്. ഫ്ലാറ്റ് പൊളിക്കുന്നതിനെതിരെ ശക്തമായ സമരം നടത്താനൊരുങ്ങുന്നതിന്റെ ഭാഗമായി ഫ്ലാറ്റ് ഉടമകൾ ഉടൻ യോഗം ചേരും.