പൗരത്വ നിയമ ഭേദഗതിക്കെതിരായ യോജിച്ച പ്രക്ഷോഭത്തിന് വലിയ ശ്രദ്ധ ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ പറഞ്ഞു. ഇനിയും യോജിച്ച പ്രത്യക്ഷ സമരപരിപാടികള്‍ വേണം, പ്രതിപക്ഷ നേതാവിനാണ് സമരത്തിന്‍റെ കാര്യത്തില്‍ തടസ്സമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ ഒരുമിച്ച് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല മറുപടി പറഞ്ഞു. എല്‍.ഡി.എഫ് ഒറ്റക്ക് മനുഷ്യച്ചങ്ങല പ്രഖ്യാപിച്ചപ്പോഴാണ് യുഡിഎഫിന് പ്രത്യേകം പ്രക്ഷോഭം പ്രഖ്യാപിക്കേണ്ടി വന്നതെന്നും ചെന്നിത്തല പറഞ്ഞു.