✨ജിജ്ഞാസകൾ✨
💫1. ഗിന്നസ് ബുക്കിന് ആ പേര് വന്നത് എങ്ങനെ?
💫2.സിവിൽ സർവീസ് പരീക്ഷ എങ്ങനെയാണ്?
💫3.ക്രൂയിസ് കപ്പലുകളിൽ 13-ാം നമ്പർ ഡെക്കും, മുറികളുമില്ല കാരണമെന്ത്?
💫4.പാൽപനി എന്നാൽ എന്ത്?
💫5.ഈ ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കാത്ത സ്ഥലം ഏതാണ്?
💢 വിശദ വായന 💢
⭐ഗിന്നസ് ബുക്കിന് ആ പേര് വന്നത് എങ്ങനെ?⭐
1951-ലെ ഒരു പകൽ. അയർലൻഡിലെ വെക്സ്ഫോർഡിലുള്ള നദിക്കരയാണ് രംഗം. എഞ്ചിനീയറായ ഹഗ് ബീവറും സംഘവും പക്ഷിവേട്ട നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിൽ അവരുടെ തോക്കിൻകുഴലുകളെ വെട്ടിച്ച് ആകാശത്തിലൂടെ ഒരുപറ്റം പറവകൾ മിന്നൽ വേഗത്തിൽ കടന്നുകളഞ്ഞു
.ഗോൾഡൻ പ്ലവർ എന്ന ഒരിനം പക്ഷികളായിരുന്നു അത്. അതുകണ്ട് സംഘത്തിലെ ഒരാൾ പറഞ്ഞു: ‘ യൂറോപ്പിലെ ഏറ്റവും വേഗതയുള്ള പക്ഷികൾ ഇവ തന്നെ !’ അപ്പോൾ മറ്റൊരാൾ ചോദിച്ചു : ”അതെങ്ങനെ ഉറപ്പിച്ചു പറയും ?’ അതേച്ചൊല്ലി അവർ തമ്മിൽ തർക്കമായി.ഇതെല്ലാം കേട്ട് സർ ബീവർ ഇങ്ങനെ ചിന്തിച്ചു: ‘ വേഗതയുടെ കാര്യത്തിൽ ഒന്നാമനായ പക്ഷി എതെന്നാണ് ഇപ്പൊഴത്തെ സംശയം. ഇതുപോലെ ഓരോ കാര്യത്തിലും ഒന്നാമന്മാരായവരെപ്പറ്റി അറിയാൻ ആളുകൾക്ക് ആകാംക്ഷയുണ്ടാകില്ലേ ? അക്കാര്യം കൃത്യമായി അറിയാൻ ഒരു സംവിധാനം വേണം.’അങ്ങനെയാണ് ലോകറെക്കോഡുകൾ രേഖപ്പെടുത്താനുള്ള ഒരു പുസ്തകം ഇറക്കാൻ ഹഗ് ബീവർ തീരുമാനിക്കുന്നത്. ഇതിനായി 1954-ൽ ‘ഗിന്നസ് വേൾഡ് റെക്കോഡ്സ് ലിമിറ്റഡ് ‘ എന്ന ഒരു കമ്പനിക്ക് അദ്ദേഹം രൂപം കൊടുത്തു.
ലണ്ടനിൽ വിവരശേഖരണ ഏജൻസി നടത്തുന്ന നോറിസ് (Noris), മാക് വേർട്ടർ (Mc Whirter) എന്നീ മിടുക്കന്മാരെയാണ് പുസ്തകമിറക്കുന്ന ജോലി ഏൽപിച്ചത്.അവർ ആ ജോലി ഭംഗിയായി നിർവഹിച്ചു.1955 ആഗസ്റ്റ് 27-ന് 197 പേജുള്ള ‘ ദി ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്’ തയ്യാറായി. ഇതിന്റെ ആദ്യപതിപ്പ് തന്നെ വൻവില്പനയായിരുന്നു.ഡിസംബറോടെ ബ്രിട്ടനിലെ ആ വർഷത്തെ ടോപ് ബെസ്റ്റ് സെല്ലർ ആവാനും ഗിന്നസ് ബുക്കിന് കഴിഞ്ഞു.പിറ്റേവർഷം 70,000 കോപ്പിയാണ് അമേരിക്കയിൽ വിറ്റഴിഞ്ഞത്.ഗിന്നസ് ബുക്ക് ഹിറ്റ് ആയതോടെ അത് വർഷം തോറും പുറത്തിറക്കാൻ തുടങ്ങി. പിന്നെ ഇതുമായി ബന്ധപ്പെട്ട മറ്റു പുസ്തകങ്ങൾ, ടി.വി. ഷോകൾ, ലോകത്തിന്റെ പല ഭാഗങ്ങളിൽ തുറന്ന ഗിന്നസ് മ്യൂസിയങ്ങൾ.. എല്ലാം ഗിന്നസ്സിന് വൻ പ്രചാരം നേടിക്കൊടുത്തു.ഗിന്നസ് ബുക്കിന്റെ തുടക്കക്കാരനായ ഹഗ്ഗ് ബീവർ ബ്രിട്ടനിലെ അറിയപ്പെടുന്ന എഞ്ചിനീയറായിരുന്നു . പിന്നീട്, ആർതർ ഗിന്നസ് എന്നയാൾ സ്ഥാപിച്ച ഗിന്നസ് ബ്രൂവെറീസ് എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറായി ഹഗ്.അക്കാലത്താണ് അദ്ദേഹം ഗിന്നസ് ബുക്കിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങുന്നത്.അതിനുള്ള സാമ്പത്തിക സഹായം നൽകിയത് ഗിന്നസ് കുടുംബമാണ്. ആ ഓർമയ്ക്കാണ് ലോകറെക്കോഡുകളുടെ പുസ്തകത്തിന് ‘ദി ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സ്’ എന്ന പേര് നൽകിയത്.
📌 വാൽ കഷ്ണം:ഏറ്റവും കൂടുതൽ ഗിന്നസ് റെക്കോഡികൾ സ്വന്തമാക്കിയ ആൾ ന്യൂയോർക്കുകാരനായ അഷ്രിത ഫേമാൻ ആണ്. 1979 മുതൽ ഇതുവരെയുള്ള സമയത്തിനകം വ്യത്യസ്ത പെർഫോമൻസുകളിലൂടെ 270-ലേറെ റെക്കോഡുകളാണ് അഷ്രിത നേടിയത്. ഇതിൽ 110 റെക്കോഡുകൾ ഇപ്പോഴും മറ്റാർക്കും ബ്രേക്ക് ചെയ്യാനുമായിട്ടില്ല.
⭐സിവിൽ സർവീസ് പരീക്ഷ എങ്ങനെയാണ്?⭐
👉 ഇന്ന് ഭാരതത്തിൽ നടക്കുന്ന പരീക്ഷകളിൽ ഏറ്റവും കറപ്ക്ഷൻ കുറഞ്ഞ, മത്സരം കൂടിയ പരീക്ഷ ആണ് സിവിൽ സർവീസസ്. കഠിനാധ്വാനവും, ലക്ഷ്യബോധവും, ശരിയായ ദിശയിലുള്ള സ്ഥിരതയാർന്ന തയ്യാറെടുപ്പു മാത്രമാണ് ഈ പരീക്ഷയുടെ വിജയത്തിലേക്കുള്ള വഴി.പരീക്ഷയുടെ സിലബസ് കൃത്യമായി മനസ്സിലാക്കുക എന്നതാണ് ആദ്യപടി.
ഇന്ത്യ ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം,പരിസ്ഥിതി,ജൈവവൈവിധ്യം, ഭരണഘടന, ശാസ്ത്ര സാങ്കേതികത, current affairs എന്നിവയെല്ലാമാണ് പ്രധാനമായും പ്രാഥമിക പരീക്ഷയ്ക്ക് വേണ്ടത്. രണ്ട് ഘട്ടമായി നടക്കുന്ന പ്രാഥമിക പരീക്ഷയിലെ ആദ്യഘട്ടത്തിനു വേണ്ട കാര്യങ്ങളാണ് മേൽ പറഞ്ഞത്. CSAT എന്നു വിളിക്കപ്പെടുന്ന രണ്ടാം പേപ്പറിൽ English,Maths aptitude മാത്രമേ ഉണ്ടാകൂ. പ്രാഥമിക പരീക്ഷ തികച്ചും യോഗ്യതാപരീക്ഷ മാത്രമാണ്.ആദ്യ പരീക്ഷയ്ക്ക് തയ്യാറെടുത്ത വിഷയങ്ങളുടെ ഒപ്പം ലോകചരിത്രം,ഭാരത സമൂഹം ,സാമൂഹികനീതി,ഭരണനിർവഹണം, രാജ്യാന്തര ബന്ധങ്ങൾ,ആഭ്യന്തര സുരക്ഷ, ദുരന്ത നിവാരണം, എന്നിവ കൂടി മെയിൻ പരീക്ഷയ്ക്ക് പഠിക്കണം. നിലവിലെ സാഹചര്യമനുസരിച്ച് ഐച്ഛികവിഷയമായി (optional) ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കണം.
ഏതെല്ലാം വിഷയങ്ങൾ ഐച്ഛികവിഷയമായി തിരഞ്ഞെടുക്കാം എന്ന് പരീക്ഷ നോട്ടിഫിക്കേഷനിൽ ഉണ്ടാവും.അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുത്ത് പഠിക്കുക. ഉപന്യാസരചനയും ,നീതി ശാസ്ത്രവും (ethics) മെയിൻ പരീക്ഷക്ക് ഓരോ പേപ്പറുകൾ ആണ്. 9 പേപ്പർ ഉള്ള main പരീക്ഷയിൽ ഏഴ് പേപ്പറിന്റെ മാർക്കുകൾ മാത്രമേ പരിഗണിക്കൂ. മാർക്കുകൾ പരിഗണിക്കാത്ത 2 പേപ്പറുകൾ ഒന്ന് ഇംഗ്ലീഷും, അടുത്തത് പ്രാദേശിക ഭാഷാ ജ്ഞാനവും ആണ്.ഈ രണ്ടു പേപ്പറുകൾക്ക് യോഗ്യത മാർക്ക് മാത്രം മതി. Descriptive രീതിയിലായിരിക്കും മെയിൻ പരീക്ഷ.ഓരോ പേപ്പറിനും 250 മാർക്ക് വീതം ആണ്.അടുത്ത ഘട്ടമാണ് കൂടിക്കാഴ്ച. Personality Test എന്നാണ് ഇത് ഔദ്യോഗികമായി അറിയപ്പെടുന്നത്
.അറിവിനേക്കാൾ ഏറെ, ഒരാളുടെ വ്യക്തിത്വം എത്രത്തോളം എന്നത് മാത്രമാണ് അവർ അവിടെ പരിശോധിക്കുന്നത്. നമ്മേക്കാൾ ഒരുപാട് അറിവുകൾ നിറഞ്ഞവർ ആയിരിക്കും ചോദ്യങ്ങളുമായി നമ്മുടെ മുൻപിൽ ഉണ്ടാക്കുക . ആയതിനാൽ ചോദ്യങ്ങൾക്കുള്ള മറുപടികൾ ചിന്തിച്ചു തന്നെ നൽകണം. ഒരു ചോദ്യത്തെ ഏതെല്ലാം രീതിയിൽ നോക്കി കാണുന്നു എന്നതാണ് ഇവിടെ പ്രധാനമായി ശ്രദ്ധിക്കപ്പെടുന്നത്.ആത്മവിശ്വാസത്തോടെ ചോദ്യങ്ങൾ നേരിട്ടാൽ നല്ല മാർക്ക് തന്നെ നേടാൻ സാധിക്കും.മെയിൻ പരീക്ഷയുടെയും, ഇൻറർവ്യൂ ന്റെയും മാർക്കുകൾ മാത്രമാണ് ഫൈനൽ റിസൾട്ടിന് പരിഗണിക്കുക. 2025 ൽ (1750 mains+275 interview) കൂടുതൽ മാർക്ക് നേടുന്ന വരെ മെറിറ്റ് അടിസ്ഥാനത്തിൽ ലിസ്റ്റ് ആകും. അവരാണ് നമ്മുടെ ചുറ്റുമുള്ള റാങ്ക് ജേതാക്കൾ.സാധാരണക്കാരന് വേണ്ടി സാധാരണക്കാരുടെ ഇടയിൽ നിന്ന് സാധാരണക്കാരനെ തെരഞ്ഞെടുക്കുക എന്നതാണ് ഈ പരീക്ഷയുടെ ഉദ്ദേശം.
അല്പം കഠിന പ്രയത്നം ചെയ്താൽ കൃത്യമായ തയ്യാറെടുപ്പുകൾ ഉള്ള ഏതൊരു സാധാരണക്കാരനും നേടിയെടുക്കാവുന്നതേ ഉള്ളു ഈ പരീക്ഷ.
⭐ക്രൂയിസ് കപ്പലുകളിൽ 13-ാം നമ്പർ ഡെക്കും, മുറികളുമില്ല കാരണമെന്ത്?⭐
👉ക്രൂയിസ് കപ്പലുകളുടെ സൗന്ദര്യവും, ആഡംബരവും കണ്ട് അത്ഭുതപ്പെടാത്തവർ ആരും തന്നെ ഉണ്ടാവില്ല. അതിലുള്ള സുഖസൗകര്യങ്ങൾ എല്ലാവരേയും ആകർഷിക്കുന്നു. എന്നാൽ ഈ ക്രൂയിസ് കപ്പലുകളിൽ ഡെക്ക് നമ്പർ 13 നിർമ്മിക്കാറില്ല.പടിഞ്ഞാറൻ രാജ്യങ്ങളിൽ 13 എന്ന നമ്പർ നിന്ദ്യമായും,അപശകുന
മായും കണക്കാക്കപ്പെടുന്നു അതിനാൽ ക്രൂയിസ് കപ്പലിൽ 13 ഡെക്ക് നമ്പർ നിർമ്മിക്കാറില്ല. ക്രൂയിസിൽ മാത്രമല്ല, വിദേശത്ത് നിർമ്മിക്കുന്ന ഹോട്ടലുകൾക്ക് പോലും 13-ാം നമ്പർ മുറികളോ, 13-ാം നിലയിൽ ഒന്നു തന്നെ ഉണ്ടാവില്ല.13-ാം നമ്പറിനെ നിന്ദ്യമെന്നും അപശകുനം എന്നും കണക്കാക്കുന്നതിന് പല വസ്തുതകളും, കഥകളും വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയിൽ ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്നത് ക്രിസ്തീയ ചരിത്രവുമായി ബന്ധപ്പെടുന്ന ഒരു കഥയാണ്.
ചില വിദേശ മാസികകളിൽ നിന്നുള്ള വിവരമനുസരിച്ച്, 13-ാം ലക്കം അപലപനീയമാണെന്ന് കണക്കാക്കപ്പെടുന്നു. കാരണം യേശുക്രിസ്തുവിനെ ഗദ്സമനെ തോട്ടത്തിൽ അത്താഴം കഴിച്ചുകൊണ്ടിരിക്കെയാണ് തന്റെ ശിഷ്യന്മാരിൽ ഒരാളായ യൂദാസ് 30 വെള്ളിക്കാശിന് ഒറ്റിക്കൊടുക്കുന്നത്.അന്ന് യൂദാ അത്താഴത്തിന് ഇരുന്നത് 13-ാം നമ്പർ കസേരയിലാണ് എന്നതാണ് പ്രത്യേകത. അതിനുശേഷം 13-ാം നമ്പർ നിർഭാഗ്യകരമാണെന്ന് ആളുകൾ കരുതിയിരുന്നു. 13-ാം നമ്പർ ആദ്യം ചൈനയിൽ നിർഭാഗ്യകരമായി കണക്കാക്കപ്പെട്ടിരുവെന്ന് ചില വിദഗ്ധർ കരുതുന്നു.ഈ ഭയം ക്രമേണ ചൈനയ്ക്കുശേഷം ലോകമെമ്പാടും വ്യാപിച്ചു. മനശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, 13 എന്ന സംഖ്യയോടുള്ള ഈ ഭയത്തിന് ട്രിസ്കൈഡെകഫോബിയ അല്ലെങ്കിൽ തെർട്ടീൻ ഡിജിറ്റ് ഫോബിയ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ ഭയം കാരണം ആളുകൾ 13 നമ്പർ ഉപയോഗിക്കുന്നത് നിർത്തി.ഇതിനാൽ 13-ആം നമ്പർ ഡെക്ക് ക്രൂയിസ് കപ്പലിലും 13-ാം നില ഹോട്ടലുകളിലും നിർമ്മിക്കാറില്ല. പല രാജ്യങ്ങളിലും 13 എന്ന സംഖ്യ പൈശാചിക പ്രവണതയായി കണക്കാക്കപ്പെടുന്നു. ഇതിനെക്കുറിച്ച് വ്യക്തമായ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും ആളുകൾ ഇപ്പോഴും ഈ നമ്പർ ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം.
⭐പാൽപനി എന്നാൽ എന്ത്?⭐
👉കാൽസിയത്തിന്റെ അഭാവം മൂലം കറവപ്പശുക്കളിലും മറ്റും ഉണ്ടാകുന്ന ഒരു രോഗം ആണ് ഇത്. ഈറ്റുസന്നി (Milk fever) എന്നും പറയുന്നു. മിൽക്ക് ഫീവറിന്റെ രസകരമായ പ്രത്യേകത അതിൽ ‘ഫീവർ’ അഥവാ പനി ഇല്ലെന്നതാണ്.പാൽ കറക്കുന്ന പശുക്കളിൽ പ്രസവമടുത്ത സമയത്തോ,പ്രസവത്തിനുശേഷമോ ദേഹമാസകലം ഉണ്ടാകുന്ന പേശീസങ്കോചം മൂലം രക്തചംക്രമണം തകരാറിലാക്കുന്ന ഒരു രോഗമാണിത്. കാൽസ്യത്തിന്റെ കുറവാണ് കാരണം. ധാരാളം കറവയുള്ള പശുക്കളിൽ പ്രസവകാലത്ത് കണ്ടുവരുന്ന ഈ രോഗത്തിന് ആഗോള വ്യാപ്തിയുണ്ട്. പന്നികൾക്ക് ഈ രോഗം കാണാറില്ല
.ചെമ്മരിയാടുകളിൽ ഇതു സാധാരണമാണ്.അഞ്ചു വയസ്സു മുതൽ പത്തു വയസ്സുവരെ പ്രായമുള്ള പശുക്കളിൽ ആണ് ഇത് ഏറ്റവുമധികം കാണുന്നത്. ആദ്യത്തെയും, രണ്ടാമത്തെയും പ്രസവത്തിലും അപൂർവ്വമായി കാണാം. രക്തത്തിൽ കാൽസ്യം കുറയുന്നത് മിക്കപ്പോഴും മൂന്നാം പ്രസവം മുതൽക്കാണ്. ജഴ്സി പശുക്കളിൽ ഈ രോഗം കുറച്ച് അധികമാണ്. ഈ രോഗത്തിന് ചികിത്സ തക്കസമയത്ത് ലഭിച്ചില്ലെങ്കിൽ മരണം വേഗത്തിലാവും.ചെനയുള്ളവയ്ക്കാണ് ഈ രോഗം അധികം പിടിപെടുക. തികച്ചും സാധാരണ നിലയിലുള്ള താപനിലയിലും, അസാധാരണമാംവിധമുള്ള അസുഖവും വലിയ തളർച്ചയും ഇതിന്റെ സവിശേഷതകളാണ്. പാലിന്റെ അളവും കുറയുന്നു.രോഗപ്രതിരോധത്തിന് വഴികൾ അധികമില്ല. ചെനയുള്ള മൃഗങ്ങളെ അത്യധികം ക്ഷോഭിക്കാതെയും,ക്ഷീണിപ്പിക്കാതെയും നോക്കുകയും സമീകൃതാഹാരം കൊടുക്കുകയും വേണം.
⭐ഈ ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കാത്ത സ്ഥലം ഏതാണ്?⭐
👉മനുഷ്യന്‍റെ ഇതുവരെയുള്ള ശാസ്ത്ര വിജ്ഞാനം വെച്ചിട്ട് ഈ പ്രപഞ്ചത്തില്‍ ജീവന്‍ കണ്ടെത്തിയിട്ടുള്ളതു ഭൂമിയില്‍ മാത്രമാണു. വേറേ ഗ്രഹങ്ങളില്‍ സാധ്യതയുണ്ടെങ്കിലും അവ കണ്ടെത്തി സ്ഥിതീകരിക്കാന്‍ മനുഷ്യനു കഴിഞ്ഞിട്ടില്ല. പക്ഷെ ഈ ഭൂമിയില്‍ തന്നെ ജീവന്‍ ഉണ്ടാകാനോ, നിലനില്‍ക്കാനോ പറ്റാത്ത ഒരു സ്ഥലം ഉണ്ട്. ഒരു സൂക്ഷ്മജീവിക്കുപോലും ജീവിക്കാന്‍ അസാധ്യമായ ആ സ്ഥലം സ്ഥിതി ചെയ്യുന്നതു ദല്ലോല്‍ എന്ന സ്ഥലത്താണ്.ദല്ലോല്‍ എത്യോപ്പിയയിലാണു സ്ഥിതി ചെയ്യുന്നത്.അവിടുത്തെ ജിയൊ-തെര്‍മ്മല്‍ ഫീല്‍ഡുകളിലാണു ഒരു തരത്തിലുള്ള ജീവനുകളും നിലനില്‍ക്കാത്തത്.
ഭൂമിയില്‍ ഏറ്റവും ചൂട് കൂടിയ സ്ഥമാണത്. അവിടുത്തെ ശരാശരി ചൂട് 34.4⁰ C ആണ്.ചൂടുകാലത്തു അതു 46.7⁰ C വരെ ഉയരാം. കൂടാതെ ഇതു സ്ഥിതി ചെയ്യുന്നതു സമുദ്ര നിരപ്പില്‍ നിന്നു 125 മീറ്റര്‍ താഴെ യാണ്. അതുകൂടാതെ അവിടെ അഗ്നിപര്‍വതങ്ങളും, ജിയൊ-തെര്‍മ്മല്‍ ഫീല്‍ഡുകളും ഉണ്ട്. അവിടുത്തെ ഉറവകളില്‍ നിന്നൂള്ള ജലത്തില്‍ ഫെറസ്സ് ക്ലോറൈഡ്, ഐയണ്‍ ഹൈഡ്രോക്സൈഡ് മുതലായ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. അവ അന്തരീക്ഷവുമായി കൂടിച്ചേരുമ്പൊള്‍ കട്ട പിടിച്ച് പച്ചയും, മഞ്ഞയും, വെള്ളയും നിറങ്ങളില്‍ ഉള്ള ലവണ നിക്ഷേപമായി മാറുന്നു. ഇങ്ങനെ ഉള്ള ജലം വിഷനിബിഡമാണ്.ഈ പ്രദേശത്തെ ജിയൊ-തെര്‍മ്മല്‍ ഫീല്‍ഡുകളാണ് ജീവനെ സഹായിക്കാത്തത്. ഉപ്പ്, ആസിഡ് മുതലായവയാല്‍ സമൃദ്ദമായ ഈ ജലം ചൂടുള്ളതുമാണ്. അതിനാലാണ് അവിടെ ജീവന്‍ ഉണ്ടാകാത്തത്.
🚫 ഇതിലെ ഉള്ളടക്കങ്ങൾ വിവിധ പുസ്തകങ്ങളിൽ നിന്നും ,ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും
,ഓൺലൈൻ സൈറ്റ് നിന്നും കേവലം വിജ്ഞാനത്തിന് വേണ്ടി മാത്രം തിരഞ്ഞ് എടുക്കുന്നത് ആണ്🚫