പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിലേക്ക്. വിതരണം ചെയ്ത മുഴുവന്‍ പോസ്റ്റല്‍ ബാലറ്റുകളും പിന്‍വലിക്കണമെന്നാണ് ആവശ്യം. പൊലീസുകാര്‍ക്ക് വോട്ട് ചെയ്യാന്‍ അടിയന്തര സംവിധാനം ഒരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Related News
പാമ്പുകടിയേറ്റു വിദ്യാർത്ഥിനി മരിച്ച സംഭവം;
വയനാട് സുൽത്താൻ ബത്തേരിയിൽ പാമ്പുകടിയേറ്റു വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണം. സഹപാഠികളും രക്ഷിതാക്കളും സ്കൂളിനെതിരെ രംഗത്ത്. ക്ലാസിൽ പാമ്പ് ഉണ്ടെന്നും കടിച്ചത് പാമ്പ് ആണെന്നും അധ്യാപകരോട് പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ലെന്ന് സഹപാഠികള്‍ പറയുന്നു. സ്വന്തമായി വാഹനമുള്ള അദ്ധ്യാപകര്‍ ഉണ്ടായിട്ടും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല. പിതാവ് വീട്ടില്‍ നിന്നെത്തയതിനു ശേഷം സ്വന്തം വാഹനത്തിലാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും സഹപാഠികള്‍. ബത്തേരി ഗവ. സർവജന സ്കൂളിലാണ് സംഭവം അതേസമയം കൃത്യ സമയത്ത് ഇടപെട്ട് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്നാണ് […]
കായംകുളം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്; എം.ലിജു സ്ഥാനാർഥിയായേക്കും
കായംകുളം നിയമസഭാ മണ്ഡലം തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് കോണ്‍ഗ്രസ്. സിറ്റിംഗ് എം.എല്‍.എ യു.പ്രതിഭക്കെതിരെ പാർട്ടിക്കുള്ളിലുള്ള വിയോജിപ്പ് അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കു കൂട്ടൽ. കഴിഞ്ഞ തവണ പ്രതിഭയോട് പരാജയപ്പെട്ട എം.ലിജു വീണ്ടും സ്ഥാനാർഥിയായേക്കും. 2001ല്‍ ജി. സുധാകരനെ പരാജയപ്പെടുത്തിയ എം.എം ഹസനാണ് കായംകുളത്ത് നിന്നും അവസാനമായി ജയിച്ച കോണ്‍ഗ്രസ് എം.എല്‍.എ. പിന്നീട് നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും മണ്ഡലം സി.പി.എമ്മിനൊപ്പം. രണ്ടുതവണ തുടര്‍ച്ചയായി സി.കെ സദാശിവന് മണ്ഡലത്തെ പ്രതിനിധീകരിച്ചു. കഴിഞ്ഞ തവണ ലിജുവിനെ തോല്‍പ്പിച്ച് യു. പ്രതിഭയാണ് ജയിച്ചത്. എന്നാല്‍ കായംകുളം […]
കൊവിഡ്: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ജർമ്മനിയും ഇറ്റലിയും പ്രവേശനവിലക്കേർപ്പെടുത്തി
കൊവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ജർമ്മനിയും ഇറ്റലിയും പ്രവേശനവിലക്കേർപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള ജർമ്മൻകാർക്ക് മാത്രമേ ഇന്നു മുതൽ പ്രവേശനം അനുവദിക്കൂ. ജർമ്മൻ അധികൃതരുടെ അനുമതി ലഭിച്ച കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമാണ് പ്രവേശനം. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ കഴിഞ്ഞവർക്കാണ് ഇറ്റലി ഇന്നു മുതൽ പ്രവേശനം വിലക്കിയത്. അതേസമയം ഇന്ത്യയിലുള്ള ഇറ്റാലിയൻ പൗരൻമാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ പ്രവേശനാനുമതി നൽകും. ഇവർ ക്വാറൻ്റീനിൽ പ്രവേശിക്കണം. കഴിഞ്ഞ 14 ദിവസത്തിനിടയിൽ ഇന്ത്യയിൽ നിന്നെത്തിയവർ […]