പൗരത്വഭേദഗതി നിയമത്തിനെതിരായ സംയുക്ത പ്രക്ഷോഭത്തിനുള്ള നിർദ്ദേശം മുന്നോട്ടുവച്ചത് മുസ്ലീം ലീഗാണെന്ന് വെളിപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീവ്ര നിലപാടുള്ള സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ചത് പശ്ചാത്തലത്തിലായിരുന്നു പി. കെ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലെന്നും ചെന്നിത്തല പറഞ്ഞു. യോജിച്ച പ്രക്ഷോഭം ബന്ധപ്പെട്ട് ലീഗിലും വ്യത്യസ്ത അഭിപ്രായം ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോജിച്ച പ്രക്ഷോഭത്തിന് നിർദ്ദേശത്തിന് പിന്നിൽ കൃത്യമായ ഒരു കാരണമുണ്ടായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞു.
എന്നാൽ പിന്നീട് യോജിച്ച സമരത്തിന് പിന്നിൽ മുഖ്യമന്ത്രി രാഷ്ട്രീയം കളിച്ചു. സമരത്തിൽ നിന്ന് പിന്മാറിയതിന്റെ കാരണവും ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാനത്തെ ചില തീവ്ര വിഭാഗങ്ങൾക്ക് ദഹിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.എ ഷാജിയുടെ അടിയന്തര പ്രമേയ നീക്കത്തെയും മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിൽ നിർത്തി.
യോജിച്ച സമര സംബന്ധിച്ച് യു.ഡി.എഫിൽ അഭിപ്രായവ്യത്യാസത്തെ ആയുധമാക്കാൻ മുഖ്യമന്ത്രി ശ്രമിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷം നിയമസഭയിൽ ഇന്ന് നിലപാട് വ്യക്തമാക്കിയത്.