മൂന്നാം ഘട്ട തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് നല്ല പ്രതീക്ഷയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി സർക്കാരിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്നതാണ് പോളിംഗ് ശതമാനം കൂടാൻ കാരണം. നിൽക്കക്കള്ളിയില്ലാതെ സി. പി.എം എസ്.ഡി.പി.ഐയുമായി വർഗ്ഗീയ കൂട്ടുകെട്ട് ഉണ്ടാക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമുണ്ടാകുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭരണ വിരുദ്ധ വികാരം സംസ്ഥാനത്ത് ശക്തമാണ്. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും കഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എം എസ്.ഡി.പി.ഐ കൂട്ടുകെട്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. അവസരവാദത്തിന്‍റെ അപ്പോസ്തലനാണ് മുഖ്യമന്ത്രി. മൂന്നാംഘട്ട തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നല്ല പ്രതീക്ഷയാണുള്ളത്. യുഡിഎഫ് കെട്ടുറപ്പോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് യുഡിഎഫ് തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അവകാശപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനലാണ് നടക്കുന്നത് . യു.ഡി.എഫിന് അനുകൂല സാഹചര്യമാണുള്ളതെന്നും പാണക്കാട് തങ്ങൾ പറഞ്ഞു.