ആന്തൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആദ്യം നടപടിയെടുക്കേണ്ടത് നഗരസഭ അധ്യക്ഷക്കെതിരെയാണെന്ന് രമേശ് ചെന്നിത്തല. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് കൊണ്ട് അവസാനിക്കുന്ന വിഷയമല്ല ഇതെന്നും ചെന്നിത്തല പറഞ്ഞു. അന്വേഷണം ആരംഭിക്കുന്നത് ചെയര്‍പേഴ്സണില്‍ നിന്നാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു.
