പൌരത്വ നിയമഭേദഗതിയെ എതിര്‍ത്ത് നടന്ന ചര്‍ച്ചയില്‍ പൊലീസിനേയും ഗവര്‍ണറേയും വിമര്‍ശിച്ച് പ്രതിപക്ഷം. ഗവര്‍ണര്‍ പദവിയുടെ ഔന്നത്യം മനസ്സിലാക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.പൌരത്വ നിയമത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം നടത്തുന്നവരെ പൊലീസ് നേരിടുന്ന രീതിയെ എം.കെ മുനീറും വിമര്‍ശിച്ചു.
പൌരത്വം നിയമഭേദഗതിക്കെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ ഭരണ,പ്രതിപക്ഷ അംഗങ്ങള്‍ പിന്തുണച്ചു. എതിര്‍ത്തത് ഒ.രാജഗോപാല്‍ മാത്രം. നിയമത്തെ പിന്തുണച്ച് പരസ്യമായ രാഷ്ടരീയ പ്രതികരണം നടത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം വിമര്‍ശിച്ചു.വഹിക്കുന്ന പദവിയുടെ ഔന്നത്യം ഗവര്‍ണര്‍ മനസ്സിലാക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഷാഫി പറമ്പിലും ഗവര്‍ണര്‍ക്കെതിരെ രംഗത്ത് വന്നു.
പൌരത്വ നിയമത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം നടത്തുന്നവരെ പൊലീസ് നേരിടുന്ന രീതിയെ എം. കെ മുനീറും വിമര്‍ശിച്ചു. വഹിക്കുന്ന പദവിയും മഹിമ മനസ്സിലാകുന്നില്ലെങ്കില്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവെച്ച് രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഇറങ്ങണമെന്ന് സി.പി.എം കുറ്റപ്പെടുത്തിയിരുന്നു.
രാജ്ഭവന്‍ ദൈനംദിന കാര്യങ്ങളില്‍ ഇടപെടരുതെന്നും ഭരണഘടനാ പദവിയിലിരുന്ന് രാഷ്ട്രീയം പറഞ്ഞാൽ വിമർശനങ്ങളുണ്ടാകുമെന്നായിരുന്നു എല്‍.ഡി.എഫ് കണ്‍വീനറും വിമര്‍ശിച്ചിരുന്നു. ഇതിനിടയിലാണ് നിയമസഭയിലെ ചര്‍ച്ചയില്‍ ഭരണപക്ഷം ഗവര്‍ണര്‍ക്കെതിരെ മൌനം പാലിച്ചത്.