കേരളത്തിലെ മുഖ്യമന്ത്രി വർഗീയതക്ക് തുടക്കം കുറിച്ചു. രണ്ട് വോട്ടിന് വേണ്ടിയാണ് വർഗീയത ഉന്നയിക്കുന്നത്. മതേതരത്വ നിലപാട് ഉയർത്തി പിടിക്കുന്ന പാർട്ടിയാണ്. കോണ്‍ഗ്രസിനെ പഠിപ്പിക്കാൻ ആരും വരണ്ട. മുസ്ലിം ലീഗ് പ്രവർത്തകന്‍റെ കൊലപാതകത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. സംഘർഷമുണ്ടായ പ്രദേശമാണ്. നിരവധി തവണ പൊലീസിനെ അറിയിച്ചിട്ടും പ്രശ്നത്തിന് പരിഹാരമായില്ല. ശക്തമായ അന്വേഷണം വേണം, പ്രതികളെ പുറത്ത് കൊണ്ടു വരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എന്നാല്‍ കോൺഗ്രസ് നേതാക്കളുടെ പാണക്കാട് സന്ദർശനത്തെ കുറിച്ച് നടത്തിയ പ്രസ്താവനയെ ന്യായീകരിച്ച് വിജയരാഘവൻ രംഗത്തെത്തി. കോണ്‍ഗ്രസ് മതനിരപേക്ഷ മൂല്യങ്ങളിൽ നിന്നും അകന്നു പോകുമ്പോൾ വിമർശിക്കും. ലീഗ് മതാധിഷ്‍ഠിത ചേരിയിലേക്ക് പോകുന്നുവെന്നും വിജയരാഘവൻ പറഞ്ഞു.