India Kerala

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ചെന്നൈ ഐ.ഐ.ടി

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ചെന്നൈ ഐ.ഐ.ടി സംഘത്തിന്റെ റിപ്പോർട്ട്. ഒരു കിലോമീറ്ററിലധികം ചുറ്റളവില്‍ പാരിസ്ഥിതിക പ്രശ്നമുണ്ടാകും. സമീപത്തെ കെട്ടിടങ്ങൾക്ക് നാശമുണ്ടാകും. നിയന്ത്രിത സ്ഫോടങ്ങളാണ് നല്ലതെന്നും റിപ്പോർട്ടിൽ പറയുന്നു. 65 പേജുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി.

അതേസമയം ഫ്ലാറ്റില്‍ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് മരട് നഗരസഭ നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമ ഇന്ന് ഹൈക്കോടതിയിൽ ഹരജി നൽകും. ഹോളി ഫെയ്ത്ത് ഫ്ലാറ്റിലെ കെ.കെ നായരാണ് ഹരജിക്കാരൻ. താൻ കൃത്യമായി നികുതി നൽകുന്നതാണന്നും തനിക്ക് ഉടമസ്ഥാവകാശമുണ്ടന്നും അതിനാൽ നഗരസഭ പതിച്ച നോട്ടീസ് നിയമപരമായി നിലനിൽക്കില്ലെന്നുമാണ് ഹരജിയിൽ പറയുന്നത്.