കോഴിക്കോട് ചെങ്ങോട്ടുമലയിൽ ഖനനത്തിന് അനുമതിയില്ല. പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന റാപിഡ് എൻവയോൺമെൻറൽ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡെൽറ്റാ ഗ്രൂപ്പിന്റെ അപേക്ഷ ജില്ലാ ഏകജാലക സമിതി തള്ളി. ഡെൽറ്റയ്ക്ക് അനുകൂലമായ ആദ്യ പാരിസ്ഥിതികാനുമതി റിപ്പോർട്ട് തെറ്റായിരുന്നുവെന്നും കണ്ടെത്തി. മീഡിയവണ്‍ ഇംപാക്ട്.
കലക്ടർ അധ്യക്ഷനായ ഏക ജാലക സമിതിയുടെ യോഗത്തിലാണ് ചെങ്ങോട്ടുമലയിൽ ഖനനം അനുവദിക്കേണ്ടതില്ലെന്ന തീരുമാനം. ഖനനം മനുഷ്യനും ജീവജാലങ്ങൾക്കും പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന റാപിഡ് എൻവയോൺമെൻറൽ കമ്മറ്റിയുടെ റിപ്പോർട്ട് നിർണായകമായി.
ഡെൽറ്റയ്ക്ക് നേരത്തെ പാരിസ്ഥികാനുമതി നൽകിയത് വേണ്ടത്ര പഠനം നടത്താതെയാണെന്നും കണ്ടെത്തി. ഖനനവുമായി ബന്ധപ്പെട്ട് മീഡിയവൺ വാർത്താ പരമ്പരയിലെ കണ്ടെത്തലുകൾ പൂർണമായും ശരിവെയ്ക്കുന്നത് കൂടിയാണ് ഏക ജാലക സമിതിക്ക് മുന്നിലെത്തിയ റിപ്പോർട്ട്. ഡെൽറ്റയുടെ അപേക്ഷയിൽ അനുമതി നൽകണമെന്ന ഉന്നതതല സമ്മർദം തള്ളിയാണ് ഏകജാലക സമിതിയുടെ തീരുമാനം.