കോൺഗ്രസ് പ്രവർത്തകനായ ചാവക്കാട് നൗഷാദ് വധക്കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി. ക്രൈംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുക. കേസില്‍ എസ്.ഡി.പി.ഐ നേതാവ് അടക്കം 8 പേർ അറസ്റ്റിലായിരുന്നു.
കേസിലെ മുഖ്യ പ്രതികളെ കണ്ടെത്തിയില്ലെന്നായിരുന്നു പരാതി. തുടര്‍ന്നാണ് കേസ് പ്രത്യേക സംഘത്തിന് കൈമാറിയത്.