സി.പി.എം അഞ്ചിടത്തും ബി.ജെ.പിയുമായി വോട്ടുകച്ചവടത്തിന് ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന്റെ സൂചന ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ബി.ജെ.പിയെ കടന്നാക്രമിക്കാത്തത് ഈ ധാരണ പ്രകാരമാണെന്നും ചെന്നിത്തല ആരോപിച്ചു. കോന്നിയിലെ യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/03/ramesh-chennithala-court.jpg?resize=1200%2C625&ssl=1)