പൊലീസിന്റെ ഘടനയിൽ അഴിച്ചുപണി. ക്രമസമാധാന ചുമതലക്ക് സംസ്ഥാനത്ത് ഇനി ഒരു എ.ഡി.ജി.പി ഉണ്ടാകും. നിലവിൽ സൗത്ത് സോൺ, നോർത്ത് സോൺ എ.ഡി.ജി.പിമാരാണുള്ളത്. റേഞ്ചുകളുടെ ചുമതല ഡി.ഐ.ജിമാർക്ക് നൽകും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
Related News
കുതിരാൻ തുരങ്കത്തിൽ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ ഗതാഗത പരിഷ്കരണം
തൃശൂർ കുതിരാൻ തുരങ്കത്തിൽ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ ഗതാഗത പരിഷ്കരണം. തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ തുരങ്കത്തിലെ ഇരു വശങ്ങളിലൂടെ കടത്തി വിടും. ഒന്നാം തുരങ്കത്തിൽ ട്രയൽ റൺ അൽപസമയത്തിനകം നടക്കും. കുതിരാൻ മല വഴി വാഹങ്ങൾക്ക് പോകാൻ കഴിയില്ല. പാറ പൊട്ടിക്കുന്നത് ഉൾപ്പടെയുള്ള പ്രവർത്തികൾ ഇവിടെ നടക്കും. വാഹനങ്ങൾ നിയന്ത്രിക്കാൻ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. തുരംഗത്തിനകത്ത് പൊലീസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിലേക്കുള്ള റോഡ് നിർമാണവുമായി ബന്ധപ്പെട്ടാണ് പുതിയ പരിഷ്കരണം.
പേരറിവാളന്റെ മോചനം: ഗവർണർക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രിംകോടതിയിൽ
രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി. പേരറിവാളന്റെ മോചനവിഷയത്തിൽ ഗവർണർക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രിംകോടതിയിൽ. പേരറിവാളനെ മോചിപ്പിക്കണമെന്ന മന്ത്രിസഭാ തീരുമാനത്തിന് ഗവർണർ തടസം നിന്നുവെന്ന് തമിഴ്നാട് സർക്കാർ കോടതിയെ അറിയിച്ചു. മന്ത്രിസഭാ ശുപാർശ രാഷ്ട്രപതിക്ക് അയച്ച ഗവർണറുടെ നടപടി ഭരണഘടനയ്ക്ക് എതിരാണ്. രാഷ്ട്രപതിക്കോ, ഗവർണർക്കോ മന്ത്രിസഭാ തീരുമാനത്തെ ചോദ്യം ചെയ്യാൻ കഴിയില്ലെന്നും തമിഴ്നാട് സർക്കാർ വ്യക്തമാക്കി. ജയിൽ മോചനമാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി. പേരറിവാളൻ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പേരറിവാളന്റെ ദയാഹർജിയിൽ […]
ദുരിതാശ്വാസം; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി മുരളീധരൻ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. പ്രളയദുരിതാശ്വാസത്തില്‍ കേന്ദ്ര സഹായത്തെ കുറിച്ച് താന്‍ പറയാത്ത കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്‍.ഡി.ആര്.എഫിനെ വിട്ടുകൊടുക്കുന്ന കാര്യമാണ് പറഞ്ഞതെന്നും കേന്ദ്രസേനയുടെ കാര്യത്തിൽ അത് മതിയെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും വി.മുരളീധരന് പറഞ്ഞു.