ഇന്നും നാളെയും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആന്ധ്രാ പ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തിൽ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പിൽ പറയുന്നു.
Related News
ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്: രണ്ടിടങ്ങളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ രണ്ടിടങ്ങളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. കൊല്ലത്തും കാസര്‍കോടുമാണ് റെയ്ഡ് നടക്കുന്നത്. പ്രതികള്‍ക്ക് പ്രാദേശിക സഹായമൊരുക്കിയത് കൊല്ലത്തുള്ള ഡോക്ടറാണെന്നാണ് നിഗമനം. ഡോക്ടര്‍ക്കായി ലുക്കൌട്ട് നോട്ടീസ് ഉടന്‍ പുറപ്പെടുവിക്കും.
കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് കോണ്‍ഗ്രസുകാർ ബി.ജെ.പിയാകുന്നുവെന്ന് കോടിയേരി
കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് കോണ്‍ഗ്രസുകാർ ബി.ജെ.പിയാകുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊന്നാനി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.വി അൻവറിന്റെ തെരഞ്ഞെടുപ്പു കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.കോട്ടക്കലില്‍ നടന്ന കണ്‍വെന്‍ഷനില്‍ മന്ത്രി കെ.ടി ജലീല്‍,എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന് ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്തു. ആദ്യഘട്ട പ്രചരണത്തിന് സമാപനം കുറിച്ചുകൊണ്ടാണ് പൊന്നാനി മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.വി അൻവറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. അധ്യക്ഷ […]
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ; ഐഎൻഎസ് വിക്രാന്ത് നാളെ രാജ്യത്തിന് സമർപ്പിക്കും
ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തുപകരാൻ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് നാളെ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഇതോടെ വിമാനവാഹിനി നിർമിക്കുന്ന രാജ്യത്തെ ആദ്യ കപ്പൽശാലയെന്ന നേട്ടം കൊച്ചി ഷിപ്യാഡിന് സ്വന്തം. 262 മീറ്റർ നീളം 59 മീറ്റർ ഉയരം 30 എയർ ക്രാഫ്റ്റുകൾ ഒരു സമയം കപ്പലിൽ നിർത്തിയിടാം.രാജ്യത്ത് നിർമിച്ചതിൽ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. രണ്ട് ഫുട്ബോൾ കളിക്കളങ്ങളുടെ വലിപ്പമുണ്ട് കപ്പലിൻറെ ഫ്ലൈറ്റ് ഡെക്കിന്. നിർമാണത്തിനായി […]