കേരള തീരത്ത് ഇന്ന് രാവിലെ 8.30 മുതൽ വ്യാഴാഴ്ച രാത്രി 8.30 വരെ 1.0 മീറ്റർ മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. മത്സ്യബന്ധനയാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
Related News
കൊറോണ; കാസര്‍കോട് മൂന്ന് പേര് ഐസൊലേഷനില്‍, വിദഗ്ധ സംഘം ഇന്ന് ജില്ലയില്‍
കാസർകോട് ജില്ലയിൽ കൊറോണ വൈറസ് ബാധിച്ച വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരം. വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ഥിക്ക് പുറമെ രണ്ട് പേരെ കൂടി ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് ജില്ലയില്‍ എത്തും. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നെത്തിയ 91 പേരും മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയ മൂന്ന് പേരും ഉള്‍പ്പെടെ 94 പേരാണ് കാസര്‍കോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളെ സ്കൂളുകളിലേക്കും കോളേജുകളിലേക്കും അയക്കേണ്ടതില്ലെന്ന് ജില്ലാ […]
വിഴിഞ്ഞം തുറമുഖം: ആദ്യഘട്ട നിർമാണം മേയ് മൂന്നിന് പൂർത്തിയാക്കുമെന്ന് വി.എൻ വാസവൻ
വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ട നിർമാണം മേയ് മൂന്നിനകം പൂർത്തിയാക്കുമെന്ന് തുറമുഖ മന്ത്രി വി.എൻ വാസവൻ. ഡിസംബറിൽ തുറമുഖം കമ്മിഷൻ ചെയ്യും. ആദ്യഘട്ടത്തിന് ആവശ്യമായ ശേഷിക്കുന്ന ക്രെയിനുകൾ മാർച്ച് മാസത്തിൽ എത്തുമെന്നും മന്ത്രി വ്യക്തമാക്കി. തുറമുഖ വകുപ്പ് ഏറ്റെടുത്ത ശേഷം മന്ത്രി വാസവൻ വിഴിഞ്ഞം തുറമുഖം സന്ദർശിച്ചു. മുൻ മന്ത്രിയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് നടത്തിവന്ന എല്ലാ പ്രവർത്തനങ്ങളും തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്നും നിശ്ചിത സമയത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തുറമുഖത്തിന്റെ ചുറ്റുമതിൽ […]
മന്ത്രി രാജിവയ്ക്കണം,ഗവർണറുടെ കത്ത് ഗൗരവമുള്ളത്; ലോകായുക്തയെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല
കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്കാന് കത്ത് നല്കിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദു രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല. മന്ത്രിയ്ക്കെതിരെ ലോകായുക്തയെ സമീപിക്കും. മന്ത്രി നടത്തിയത് അഴിമതിയും സ്വജനപക്ഷപാതവുമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്ത് അതീവ ഗൗരവമുള്ളതാണ്. കണ്ണൂർ വിസിയുടെ നിയമനത്തിൽ ഗവർണർ സൂചിപ്പിക്കുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. പ്രതിപക്ഷ ആരോപണം ശരിവയ്ക്കപ്പെട്ടിരിക്കുകയാെന്നും സര്‍വകലാശാലകളെ പാര്‍ട്ടി ഓഫീസുകളാക്കി മാറ്റുന്നുവെന്നും അദ്ദേഹം ആരോപിച്ചു.