India Kerala

ചാലിയാറിലെ വെള്ളം ഉയർന്നതിന്റെ ആശ്വാസത്തില്‍ കര്‍ഷകരും നാട്ടുകാരും

ചാലിയാറിലെ വെള്ളം ഉയർന്നതോടെ ആശ്വാസത്തിലാണ് കർഷകരും നാട്ടുകാരും. മലപ്പുറം ഊർക്കടവ് കവണക്കല്ല് പാലത്തിന്റെ ഷട്ടർ താഴ്ത്തുന്നതാണ് വെള്ളം ഉയരാൻ കാരണം. സമീപത്തെ ആയിരക്കണണക്കിന് കിണറുകളിലും ജലനിരപ്പുയർന്നു.

വേനൽ മഴ ലഭിച്ചതോടെ ചാലിയാറിൽ വെള്ളം വർദ്ധിച്ചു. ഊർക്കടവ് കവണക്കല്ല് പാലത്തിന്റെ ഷട്ടർ താഴ്ത്തുന്നതിനാൽ വെള്ളം ഒഴുകി പോകാത്തത് കർഷകർക്കും നാട്ടുകാർക്കും തുണയാണ്. കൈത്തോടുകൾ വഴി കൃഷിഭൂമിയിലേക്ക് വെള്ളം എത്തുന്നതോടെ വലിയ ആശ്വാസത്തിലാണ് കർഷകർ, നിലവിൽ വാഴകൃഷി നനക്കാൻ വലിയ തുകക്ക് മോട്ടോർ ഉപയോഗിച്ച് വെള്ളമെത്തിക്കുകയായിരുന്നു കർഷകർ. ചാലിയാർ തീരത്തെ ആയിരക്കണക്കിന് കിണറുകളിലും വെള്ളം കൂടി. കുടിവെള്ള ക്ഷാമത്തിനും താൽക്കാലിക ശമനമായി. നെൽകൃഷി വിളവെടുത്തതോടെ വാഴകൃഷിക്കും പച്ചകറി കൃഷിക്കുമാണ് വെള്ളം കൂടുതൽ ഉപകാരപ്പെടുന്നത്.