Kerala

ചാലക്കുടി പുഴയിൽ വെള്ളം ഉയരുന്നു; സ്ഥിതി ആശങ്കാജനകമെന്ന് എം എൽ എ

ചാലക്കുടി പുഴയിൽ വെള്ളം ഉയരുന്നു നിലവിലെ സ്ഥിതി ആശങ്കാജനകമെന്ന് ടി ജെ സനീഷ് കുമാർ എം എൽ എ. ചാലക്കുടി പുഴയിലേക്ക് വൻതോതിൽ ജലം എത്തുന്നുണ്ടെന്ന് ടി ജെ സനീഷ് കുമാർ എം എൽ എ പറഞ്ഞു. സ്ഥിതി ആശങ്കാജനകമെന്നും ചാലക്കുടി എം എൽ എ ട്വന്റി ഫോറിനോട് പറഞ്ഞു. ചാലക്കുടി പുഴയിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും മാറാൻ ആളുകൾ തയാറാവണമെന്ന് എം എൽ എ പ്രതികരിച്ചു.

ചാലക്കുടി പുഴയിൽ വെള്ളം ഉയരുന്നു,പുറത്തേക്ക് ഒഴുക്കുന്നത് സെക്കൻഡിൽ 24.47 ഘനയടി വെള്ളം. പറമ്പിക്കുളത്ത് നിന്ന് നീരൊഴുക്ക് കൂടിയതോടെ ചാലക്കുടി പുഴയിൽ വെള്ളം ഉയരുന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് തൃശൂർ ജില്ലാ കലക്ടർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ അതിരപ്പിള്ളി, കറുകുറ്റി, അന്നമനട, പൊയ്യ എന്നീ മേഖലകളിൽ വെള്ളം കയറാനാണ് സാധ്യത. ചിമ്മിനി ഡാമിൻറെ ഷട്ടറുകൾ ഉയർത്തിയതോടെ. കരുവന്നൂർ, കുറുമാലി പുഴയുടെ തീരങ്ങളിലുള്ളവർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ഷോളയാർ, പറമ്പിക്കുളം ചിമ്മിനി തുടങ്ങി മൂന്ന് ഡാമുകളിൽ നിന്നുള്ള ജലമാണ് ചാലക്കുടിപ്പുഴയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ആറ് മണിയോടെ ജലം അപകടനിലയിലേക്ക് ഉയരും എന്ന് അധികൃതർ പറഞ്ഞു. അതേസമയം തൃശൂർ ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.