ഗുരുവായൂരിൽ വൻ തീപിടിത്തം. വളയംതോട് കുരഞ്ഞിയൂരിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ‘ചകിരി’ മില്ലിന് തീപിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് രാവിലെ പത്തരയോടെയാണ് തീപിടിത്തമുണ്ടായത്. ‘ചകിരി’ മില്ല് പൂർണമായി കത്തിനശിച്ചുവെന്നാണ് വിവരം. മണിക്കൂറുകൾ കഴിഞ്ഞിട്ടും തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. ഗുരുവായൂർ, കുന്നംകുളം, തൃശൂർ ഫയർ റെസ്ക്യൂ സ്റ്റേഷനുകളിലെ സ്റ്റേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകട കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Related News
‘ഒറ്റക്കെട്ടായി നിൽക്കണം’ തരൂർ ഖാർഗെയെ അഭിനന്ദിച്ചത് ജനാധിപത്യത്തിന്റെ മറ്റൊരു രൂപം: എ കെ ആന്റണി
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നടന്നത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പെന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി. ശശി തരൂർ മല്ലികാർജുൻ ഖാർഗെയെ അഭിനന്ദിച്ചത് ജനാധിപത്യത്തിന്റെ മറ്റൊരു രൂപം. നെഹ്റു കുടുംബം കോൺഗ്രസിന്റെ ശക്തി സ്രോതസെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. പാർട്ടിയുടെ വളർച്ചയ്ക്ക് വേണ്ടി നിലകൊള്ളണമെന്നും എ കെ ആന്റണി വ്യകത്മാക്കി. അതേസമയം കോൺഗ്രസ് ഒരു വലിയ ആൽമരമാണ്. ഈ ആൽമരച്ചുവട്ടിൽ എല്ലാവർക്കും സ്ഥാനമുണ്ട്. ഭാവി കോൺഗ്രസ് രാഷ്ട്രീയത്തിൽ ശശി തരൂരിന് ഈ ആൽമരച്ചുവട്ടിൽ പ്രധാനപ്പെട്ട ഒരു […]
സ്ഥാനാര്‍ഥികളെ പങ്കെടുപ്പിച്ച് കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവരുടെ കുടുംബസംഗമം
ദേശീയപാതക്കായി കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവരുടെ കുടുംബ സംഗമം നടന്നു. എറണാകുളം ലോക്സഭ മണ്ഡലത്തിലെ മിക്ക സ്ഥാനാര്‍ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് സംഗമം നടന്നത്. കാലങ്ങളായി തുടരുന്ന സമരത്തിന് പരിഹാരം കാണുമെന്ന് ഓരോ സ്ഥാനാര്‍ഥിയും ഉറപ്പ് നല്കി. ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെയുള്ള പ്രദേശത്തെ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങളാണ് സംഗമത്തില്‍ പങ്കെടുത്തത്. കൂനമ്മാവ് ചിത്തിരകവലയിലെ സംയുക്ത സമര സമിതിയുടെ സമരപ്പന്തലിലാണ് ഇവര്‍ ഒത്തുകൂടിയത്. മുന്‍പ് ദേശീയപാതക്കായി കുടിയൊഴിഞ്ഞവരാണ് വീണ്ടും എന്‍.എച്ച് ബൈപ്പാസിനായി കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്. വര്‍ഷങ്ങളായി സമരം ചെയ്യുന്ന […]
എം ശിവശങ്കറിന്റെ ഫോണ്‍ പിടിച്ചെടുത്തു
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളുമായി എം ശിവശങ്കര്‍ നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു. ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തത്. കോടതി മുഖേനെ മാത്രമേ ഫോണ്‍ തിരിച്ചുകൊടുക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാവുകയുള്ളൂ. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളുമായി എം ശിവശങ്കര്‍ നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഫോണില്‍ നിന്ന് […]