കേന്ദ്രാനുമതി ഇല്ലാതെ വിദേശസഹായം സ്വീകരിച്ചതിന് മന്ത്രി കെ ടി ജലീലിന് എതിരെ കേന്ദ്രം അന്വേഷണം നടത്തും. ധനമന്ത്രാലയമാണ് നേതൃതത്തിലാണ് അന്വേഷണം നടക്കുക. വിദേശ നാണ്യവിനമയ ചട്ടലംഘനമുണ്ടോയെന്നും പരിശോധിക്കും.
ഏത് ഏജൻസിക്ക് വേണമെങ്കിലും അന്വേഷിക്കാമെന്നും മടിയിൽ കനമില്ലാത്തവന് ആരെപ്പേടിക്കാനെന്നും കെ ടി ജലീല്‍ പറഞ്ഞു. അഞ്ച് ലക്ഷം രൂപയുടെ സഹായ ധനം കൈപറ്റിയെന്ന് മന്ത്രി തന്നെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയരുന്നു. വിഷയം വിവാദമായതോടെ ജലീലിനെതിരെ വ്യാപകമായി പരാതികളുയർന്നിരുന്നു. കൂടാതെ ഖുറാന്‍ വിതരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ജലീല്‍ നേരിടുന്നുണ്ട്.
കേരളത്തില്‍നിന്ന് നിരവധി പരാതികള്‍ കേന്ദ്ര ധനമന്ത്രാലയത്തിനു മുന്നില്‍ എത്തിയ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് മന്ത്രാലയം തയ്യാറാടുക്കുന്നത്. അഞ്ചു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.