2018-2019 പ്രളയകാലത്ത് സംസ്ഥാനം വാങ്ങിച്ച അരിക്ക് പണം നല്‍കണമെന്ന് കേന്ദ്രം. 205.81 കോടിയാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കേന്ദ്രം കത്തയച്ചു.
പ്രളയ ധനസഹായത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ മറ്റൊരു നീക്കം. കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങൾക്ക‌് അധിക ധനസഹായം അനുവദിച്ചപ്പോഴാണ് കേരളത്തെ ഒഴിവാക്കിയത്. 5908 കോടി രൂപയാണ് അധിക പ്രളയ ധനസഹായമായി കേരളം ഒഴികെയുള്ള സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്. 2100 കോടി രൂപയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.