സംസ്ഥാനത്ത് സിമന്റ് വില കുതിക്കുന്നു. ചില്ലറ വിപണിയില്‍ ചാക്കിന് വില അഞ്ഞൂറ് രൂപയിലേക്കെത്തി. ഇന്ധന വില പ്രതിദിനം വര്‍ധിക്കുന്നതിനാല്‍ സിമന്റ് വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സിമന്റ് വ്യാപാരികള്‍ സമരവും തുടങ്ങി. ലോക്ഡൌണ് തുടങ്ങിയതോടെയാണ് സിമന്റ് വിലയിലും കാര്യമായ വര്‍ധനവ് ഉണ്ടായത്. ചാക്കിന് നാനൂറ് രൂപ വരെയുണ്ടായിരുന്ന സിമന്റ് വില ഇപ്പോള്‍ 490 രൂപ കടന്നു. ചില്ലറ വിപണിയില്‍ അഞ്ഞൂറ് രൂപ വരെയെത്തിയിട്ടുണ്ട്. വന്‍തോതില്‍ സിമന്റ് വില വര്‍ധിച്ചതോടെ നിര്‍മാണ മേഖലയും പ്രതിസന്ധിയിലായി. വില വര്‍ധനവ് പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സിമന്റ് വ്യാപാരികള്‍ സമരം ആരംഭിച്ചത്. പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്സിന്റെ സിമന്റിന് വിലക്കുറവുണ്ടെങ്കിലും ലഭ്യത ക്കുറവാണ് പ്രശ്നം. സിമന്റിനു പുറമേ കമ്പിയുടെ വിലയും കുതിക്കുകയാണ്. അറുപത് രൂപയുണ്ടായിരുന്ന കമ്പി വില 76 രൂപയിലേക്കെത്തി. എം സാന്റ് മുതല്‍ ചെങ്കല്ല് വരെയുള്ളവക്കും വന്‍തോതില്‍ വില വര്‍ധിച്ചു.
Related News
കേരളത്തില്‍ കോവിഡ് സമൂഹ വ്യാപനം തടയാൻ നിയന്ത്രണം കർശനമാക്കും
കേന്ദ്രം നിർദ്ദേശിച്ചതിനപ്പുറം കൂടുതൽ ഇളവുകൾ നൽകില്ല. കേരളത്തില്‍ കോവിഡ് സമൂഹ വ്യാപനം തടയാൻ നിയന്ത്രണങ്ങൾ കർശനമാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കേന്ദ്രം നിർദ്ദേശിച്ചതിനപ്പുറം കൂടുതൽ ഇളവുകൾ നൽകില്ല. കോവിഡ് രോഗികളുടെ എണ്ണത്തിൽ ഓരോ ദിവസവും വലിയ വർധനവുണ്ടാകുന്നത് ആശങ്കയോടെയാണ് സംസ്ഥാനം കാണുന്നത്. ഒരു ഘട്ടത്തിൽ സമൂഹ വ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധരും വിലയിരുത്തുന്നുണ്ട്. ഇതേ തുടർന്നാണ് സംസ്ഥാനത്ത് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രങ്ങൾ കൂടുതൽ കർശനമാക്കാൻ മന്ത്രിസഭ തീരുമാനമെടുത്തത്. മറ്റ് സംസ്ഥാനങ്ങളിലെ ഹോട്ട് സ്പോർട്ടുകളിൽ നിന്ന് കൂടുതൽ പേർ സംസ്ഥാനത്തേക്ക് […]
‘വേണം ഒരു സ്മാർട്ട് ലോക്ക്ഡൗൺ നയം, എങ്കിൽ ആഗസ്തിൽ നമ്മൾ ഒന്നാമത്തെ കൊറോണക്കുന്ന് കയറിയിറങ്ങും’
എന്നിട്ട് എങ്ങനെയാണ് ജനജീവിതം സാധാരണഗതിയിൽ ആക്കുകയെന്നും തിരിച്ചു വന്ന പ്രവാസികളുടെ സഹായത്തോടെ സമ്പദ് വ്യവസ്ഥ എങ്ങനെ പുനരുജ്ജീവിപ്പിക്കാമെന്നും ചർച്ച ചെയ്യാമെന്ന് മുരളി തുമ്മാരുകുടി കോവിഡിന്റെ അതിവേഗത്തിലുള്ള പ്രസരണം ഇപ്പോൾ തടഞ്ഞില്ലെങ്കിൽ രണ്ടാഴ്ച കഴിയുമ്പോൾ കേരളമൊട്ടാകെ ഹോട്സ്പോട്ടും കണ്ടൈൻമെൻറ് സോണുകളും ട്രിപ്പിൾ ലോക്ക് ഡൗണും ആകുമെന്ന് യുഎൻ ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. ഒരു സ്മാർട്ട് ലോക്ക് ഡൌൺ സ്ട്രാറ്റജി വേണം നമുക്ക്. കേരളത്തിൽ എല്ലായിടത്തും ഒരുമിച്ച് ലോക്ക് ഡൌൺ പ്രഖ്യാപിക്കേണ്ട. മറിച്ച് ജില്ലകളെ ഒരു യൂണിറ്റാക്കി ജില്ലാ […]
സമ്പൂര്‍ണ്ണ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും; നാളെ മുതല്‍ പത്രിക സമര്‍പ്പിക്കാം
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സമ്പൂര്‍ണ്ണ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഇന്നു അര്‍ധരാത്രി മുതല്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ ഭരണവും നിലവില്‍ വരും. നാളെ തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍ വരുന്നതോടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിക്കും. അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ ഒന്നിനു പ്രസിദ്ധീകരിച്ചിരുന്നു. അതിനു ശേഷം പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് ഒരവസരം കൂടി നല്കി. അങ്ങനെ പേരു ചേര്‍ത്തവരുടെ കൂട്ടിച്ചേര്‍ത്ത പട്ടികയാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. അന്തിമ വോട്ടര്‍ പട്ടികയിലെ 2.71 കോടി വോട്ടര്‍മാരില്‍ 1,41,94,775 സ്ത്രീകളും 1,29,25,766 […]