India Kerala

മുന്‍കൂര്‍ പണം നല്‍കിയാല്‍ ഉടന്‍ സിനിമാ പോസ്റ്റര്‍; തട്ടിപ്പിന് ഇരയായവര്‍ നിരവധി

നടീ-നടന്മാരെ ആവശ്യപ്പെട്ട് പരസ്യം നല്‍കുന്ന തട്ടിപ്പ് സംഘം, മുന്‍കൂര്‍ പണം നല്‍കുന്നവരുടെ ചിത്രം വെച്ച് സിനിമാ പോസ്റ്റര്‍ തയ്യാറാക്കി നല്‍കിയാണ് വിശ്വാസ്യത പിടിച്ചുപറ്റുന്നത്. പതിനായിരം മുതല്‍ ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരാണ് അധികവും. സംവിധായകനെന്ന പേരില്‍ കോഴിക്കോട് തട്ടിപ്പ് നടത്തിയയാള്‍ അടുത്ത സിനിമയുടെ പേരില്‍ പരസ്യം നല്‍കാനുള്ള പോസ്റ്റര്‍ തയ്യാറാക്കിയിരുന്നു.

നായകനാകാന്‍ വേണ്ട പണം നല്‍കാമെന്ന ഉറപ്പ് കൊടുത്തുകഴിഞ്ഞാല്‍ മുന്‍കൂര്‍ കുറച്ച് പൈസ ചോദിക്കുകയാണ് ചെയ്യുക.പൈസ കൊടുത്താല്‍ ചിത്രം വെച്ച് സിനിമാ പോസ്റ്റര്‍ അടിച്ച് നല്‍കും.

ഈ സിനിമയില്‍ അഭിനയിച്ച് കഴിഞ്ഞാല്‍ അടുത്ത സിനിമയായ തുറമുഖത്തിലും നായകനാക്കാമെന്നാണ് ഉറപ്പ് കിട്ടി. സുരാജ് വെഞ്ഞാറന്മൂടടക്കംആ സിനിമയില്‍ ഉണ്ട് പോലും.