നമ്പി നാരായണനെതിരായ ടി.പി സെൻകുമാറിന്‍റെ പരാമര്‍ശത്തില്‍ കേസെടുക്കാനാകുമോയെന്ന് പൊലീസ് പരിശോധിക്കുന്നു. ഡി.ജി.പിക്ക് ലഭിച്ച പരാതിയിൽ പൊലീസ് നിയമോപദേശം തേടും. കോഴിക്കോട്ടെ പൊതുപ്രവർത്തകനാണ് പരാതി നൽകിയത്. നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ എതിര്‍ത്ത് സെന്‍കുമാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
ശരാശരിയില്‍ താഴെയുള്ള ശാസ്‌ത്രജ്ഞനാണ് നമ്പി നാരായണന്‍. പുരസ്‌കാരം നല്‍കുന്നതിനു വേണ്ടിയുള്ള എന്ത് സംഭാവനയാണ് അദ്ദേഹം നല്‍കിയിട്ടുള്ളതെന്ന് അവാര്‍ഡ് നല്‍കിയവര്‍ വിശദീകരിക്കണം. ഇങ്ങനെ പോയാല്‍ ഗോവിന്ദച്ചാമിയേയും അമീര്‍ ഉല്‍ ഇസ്ലാമിനും മറിയം റഷീദയ്‌ക്കുവരെ പത്മവിഭൂഷണ്‍ തന്നെ കിട്ടിയേക്കുമെന്നുമായിരുന്നു സെന്‍ കുമാറിന്‍റെ പരാമര്‍ശങ്ങള്‍.