ഒളിക്യാമറാ വിവാദത്തില്‍ കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവെതിരെ കേസെടുത്തു.അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.ടിവി 9 ചാനല്‍ പുറത്ത് വിട്ട ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു.
സ്വകാര്യ കമ്പനിക്ക് ഭൂമി വാങ്ങാന്‍ സഹായത്തിന് എം.കെ രാഘവന്‍ അഞ്ചുകോടി ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഹിന്ദി ചാനലായ ടിവി 9 ഭാരത് വര്‍ഷ് ഈ മാസം ആദ്യം പുറത്ത് വിട്ടത്. ദൃശ്യങ്ങള്‍ കൃത്രിമമാണെന്ന് രാഘവന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.