India Kerala

ബോണക്കാട് തീര്‍ഥാടനവിലക്ക്; കേസുകളില്‍ ബിഷപ്പിനെ പ്രതിയാക്കിയത് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നു

ബോണക്കാട് തീര്‍ഥാടനവിലക്കിനെതിരായ സമരത്തിലെ കേസുകളില്‍ ലത്തീന്‍ രൂപതാ ബിഷപിനെ പ്രതിയാക്കിയത് തെരഞ്ഞെടുപ്പ് ചര്‍ച്ചയാകുന്നു. നെയ്യാറ്റിന്‍കര രൂപതയുടെ നിലപാട് തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. സര്‍ക്കാര്‍ നിലപാട് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് കേരള ലത്തീന്‍ കത്തോലിക്ക കൗണ്‍സില്‍ നെയ്യാറ്റിന്‍കര പ്രസിഡന്റ് മീഡിയവണിനോട് പറഞ്ഞു.

ബോണക്കാട് കുരിശുമലയില്‍ വനഭൂമി കൈയ്യേറി കുരിശ് സ്ഥാപിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് തീര്‍ഥാടനത്തിന് വനംവകുപ്പ് വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് ലംഘിച്ച് തീര്‍ഥാടനം നടത്താന്‍ വിശ്വാസികള്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍പ്രതിഷേധങ്ങളും നടന്നു. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പും പൊലീസ് ഒമ്പത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ മൂന്നു കേസുകളില്‍ ലത്തീന്‍ കത്തോലിക്കാ സഭയുടെ നെയ്യാറ്റിന്‍കര രൂപതാ ബിഷപ് വിന്‍സെന്റ് സാമുവല്‍ പ്രതിയാണ്. വിഷയം മുഖ്യമന്ത്രിക്ക് മുന്നില്‍ എത്തിച്ചിട്ടും ബിഷപ്പിനെയെങ്കിലും ഒഴിവാക്കാനുള്ള ഒരു ശ്രമവും നടന്നില്ലെന്നാണ് ലത്തീന്‍ രൂപയുടെ പരാതി.

വിഷയത്തില്‍ ഇടപെടുമെന്ന് ഇന്നലെ നെയ്യാറ്റിന്‍കര ബിഷപിനെ കാണാനെത്തിയ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി ദിവാകരന്‍ പ്രതികരിച്ചു. ആറ്റിങ്ങള്‍ പാര്‍ലമെന്റ് മണ്ഡലത്തിന്റെ പരിധിയിലാണ് ബോണക്കാടും സമരകേന്ദ്രമായിരുന്ന നെടുമങ്ങാടും ഉള്‍പ്പെടുന്നത്. രൂപതയുടെ ആസ്ഥാനം ഉള്‍പ്പെടുന്നത് തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കരയിലും. തിരുവനന്തപുരത്തെ തീരദേശമേഖലയിലുള്ളവരും ലത്തീന്‍ വിഭാഗക്