സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ്. ഇടപാടില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നെന്ന് കോടതി കണ്ടെത്തി. തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസില്‍ കര്‍ദിനാള്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ്, ഫാ. ജോഷി പുതുവ എന്നിവര്‍ക്കും കോടതി നോട്ടീസ് അയച്ചു.
