Kerala

വാളയാറില്‍ കാര്‍ തടഞ്ഞു നിര്‍ത്തി 10 ലക്ഷം രൂപയും കാറും തട്ടിയെടുത്ത കേസില്‍ കാര്‍ കണ്ടെത്തി

പാലക്കാട് വാളയാറില്‍ കാര്‍ തടഞ്ഞു നിര്‍ത്തി 10 ലക്ഷം രൂപയും കാറും തട്ടിയെടുത്ത കേസില്‍ കാര്‍ കണ്ടെത്തി. മുണ്ടൂര്‍ ഞാറക്കാട് നിന്നുമാണ് കാര്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിക്കാണ് സേലത്തു നിന്ന് കാറില്‍ പണവുമായി വരുന്ന സംഘത്തെ ഇന്നോവയിലെത്തിയ അഞ്ചംഗ സംഘം തടഞ്ഞു നിര്‍ത്തി കാറും പണവും തട്ടിയെടുത്തത്.

കാറിലുണ്ടായിരുന്ന ഒരു യുവാവിനെയും മര്‍ദിച്ച അക്രമി സംഘം ഇന്നോവയില്‍ കയറ്റിക്കൊണ്ടുപോയി പാലക്കാട് നഗരത്തിനടുത്ത ചന്ദ്രനഗറില്‍ ഇറക്കി വിട്ടിരുന്നു. ബിസിനസ് ആവശ്യത്തിനായി കൊണ്ടുവന്ന പണമാണ് നഷ്ടപ്പെട്ടതെന്നാണ് പരാതിക്കാര്‍ പറയുന്നതെങ്കിലും കുഴല്‍പ്പണമാണെന്ന നിഗമനത്തിലാണ് വാളയാര്‍ പൊലീസ്.