കാസര്‍ഗോഡ് കുമ്പളയില്‍ കാര്‍ മറിഞ്ഞ് അപകടം. വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്കേറ്റു. പൊലീസ് പിന്തുടരുന്നതിനിടെയാണ് കാര്‍ മറിഞ്ഞ് അപകടമുണ്ടായത്. അംഗടിമോഗര്‍ ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പൊലീസ് വിദ്യാര്‍ത്ഥികളുടെ വാഹനം പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.
