India Kerala

കാര്‍ഗില്‍ യുദ്ധമുഖത്തെ ജ്വലിക്കുന്ന പേരായി ക്യാപ്റ്റന്‍ ജെറിയുടെ ജീവിതം; ഓര്‍മകളിലൂടെ പ്രിയപ്പെട്ടവര്‍

കാര്‍ഗില്‍ യുദ്ധമുഖത്തെ ജ്വലിക്കുന്ന ഓര്‍മകളിലൊന്നാണ് ക്യാപ്റ്റന്‍ ജെറി പ്രേംരാജ്. രാജ്യത്തെ യുവ സൈനികര്‍ക്ക് പാഠമാണ് വെങ്ങാനൂരിലെ ജെറിയുടെ ജീവിതം. ( captain jerry premraj ) വിങ്ങുന്ന ഓര്‍മകളുടെ രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ മകന്റെ ഓര്‍മകളില്‍ ജീവിക്കുകയാണ് അമ്മ ചെല്ലത്തായി.‘എപ്പോഴും തന്നെയും രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി പോരാടുന്ന എല്ലാ പട്ടാളക്കാരെയും പ്രത്യേകം പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണം… എന്നെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കാതെ എന്നെക്കുറിച്ച് അഭിമാനിക്കണം. എല്ലാ പ്രശ്‌നങ്ങളും തീര്‍ത്ത് ശത്രുക്കളെ വിരട്ടി ഓടിച്ച് ഞങ്ങള്‍ തിരിച്ചെത്തും. അതുവരെ അപ്പായും അമ്മച്ചിയും എന്നെ ഓര്‍ത്ത് വിഷമിക്കരുത്. സ്‌നേഹത്തോടെ ജെറി….’ 1999 ജൂണ്‍ 29ന് കാര്‍ഗിലിലെ യുദ്ധമുഖത്ത് നിന്ന് വീട്ടിലേക്കായി ജെറി എഴുതിയ കത്ത് ഇപ്രകാരമായിരുന്നു…