സെനറ്റിലേക്ക് സംഘപരിവാർ അനുകൂലികളെ ഗവർണർ തിരുകി കയറ്റിയെന്ന വിവാദങ്ങൾക്കിടെ കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം ഇന്ന് ചേരും. ഡിഗ്രി വിദ്യാർത്ഥികളുടെ അവാർഡ് ദാനവും, എം ബി എ, എൽ എൽ എം കോഴ്സുകളിൽ വരുത്തേണ്ട ഭേദഗതികളും യോഗം ചർച്ച ചെയ്യും. സർവകലാശാലയിലെ പ്രതിഷേധ ബാനറുകൾ നീക്കം ചെയ്യാത്തതിന് എതിരെ വൈസ് ചാൻസിലർ ഡോ. എം കെ ജയരാജിനെ ചാൻസിലർ പരസ്യമായി ശാസിച്ചത് യോഗത്തിൽ ചർച്ചയാകും. ചാൻസിലർ ആരിഫ് മുഹമ്മദ് ഖാനെതിരെ സെനറ്റ് യോഗത്തിൽ ഇടത് അംഗങ്ങൾ പ്രമേയം അവതരിപ്പിക്കാൻ സാധ്യത ഉണ്ട്. സംഘപരിവാർ അനുകൂലികളായ സെനറ്റ് അംഗങ്ങളെ തടയുമെന്ന നിലപാടിലാണ് എസ് എഫ് ഐ.
Related News
കോവിഡ്; നിയന്ത്രണങ്ങള് കര്ശനമാക്കാന് പൊലീസിന് കൂടുതല് അധികാരങ്ങള്
കണ്ടയ്ന്മെന്റ് സോണുകള് മാര്ക്ക് ചെയ്യാനുള്ള അധികാരം ഇനി മുതല് പൊലീസിനായിരിക്കും. കോവിഡ് പ്രതിരോധത്തില് അലംഭാവം ഉണ്ടായതാണ് രോഗവ്യാപനം രൂക്ഷമാകാന് കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങള് കര്ശനമാക്കാന് പൊലീസിന് കൂടുതല് അധികാരങ്ങള് നല്കി. കണ്ടയ്ന്മെന്റ് സോണുകള് മാര്ക്ക് ചെയ്യാനുള്ള അധികാരം ഇനി മുതല് പൊലീസിനായിരിക്കും. കോവിഡ് പ്രതിരോധത്തില് അലംഭാവം ഉണ്ടായതാണ് രോഗവ്യാപനം രൂക്ഷമാകാന് കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിലവില് കണ്ടയ്ന്മെന്റ് സോണുകള് നിശ്ചയിക്കുന്നത് വാര്ഡോ ഡിവിഷനോ അടിസ്ഥാനപ്പെടുത്തിയാണ്. ഇതില് മാറ്റം വരുകയാണ്. പോസിറ്റീവ് ആയ […]
വളാഞ്ചേരി വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു; മൂന്ന് മരണം
വളാഞ്ചേരി വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു. ഉള്ളി കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ലോറിയിലുണ്ടായിരുന്ന മൂന്ന് പേരും മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് നിന്ന് ചാലക്കുടി ഭാഗത്തേക്ക് പോകുന്ന ലോറിയാണ് മറിഞ്ഞത്. മരണപ്പെട്ടവർ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
വ്യാജ വീഡിയോ: അമിത് ഷാക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്കും
ഡല്ഹി സർക്കാർ സ്കൂളുകളുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോ ട്വീറ്റ് ചെയ്തതിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് 48 മണിക്കൂർ തെരഞ്ഞെടുപ്പ് പ്രചാരണ നിരോധനം ഏർപ്പെടുത്തണമെന്ന് ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. എ.എ.പി നേതാവ് സഞ്ജയ് സിങാണ് ഇക്കാര്യം അറിയിച്ചത്. ഡല്ഹിയിലെ സർക്കാർ സ്കൂളുകളെ അപകീര്ത്തിപ്പെടുത്തുന്ന തരത്തില് വ്യാജ വീഡിയോകൾ ബി.ജെ.പി നേതാക്കൾ പ്രചരിപ്പിച്ചതിനെതിരെ ആം ആദ്മി നേതാക്കളായ സഞ്ജയ് സിങ്ങും പങ്കജ് ഗുപ്തയുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ബി.ജെ.പി എം.പിമാരായ ഗൌതം ഗംഭീർ, […]