അറബിക് കോളജുകള്‍ക്ക് അനുവദിച്ച കോഴ്സുകൾ റദ്ദാക്കാൻ കാലിക്കറ്റ് യൂണിവെഴ്സിറ്റി നീക്കം. നാളെ നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ വിഷയം പരിഗണിക്കുന്നതിനായി നോട്ട് തയാറാക്കി. 2014 ല്‍ അനുവദിച്ച കോഴ്സ് റദ്ദാക്കണമെന്നും അറബിക് കോളജുകളെ ആർട് ആന്റ് സയന്‍സ് കോളേജായി മാറ്റണമെന്നുമാണ് ശിപാർശ. കോഴ്സ് അനുമതിക്കുള്ള ശിപാർശയില്‍ ഗവർണർ ഭേദഗതി നിർദേശിച്ച സാഹചര്യം മുതലാക്കിയാണ് നീക്കം.
Related News
മന്ത്രിമാരും എം.എല്‍.എമാരും സഞ്ചരിക്കുന്നത് കര്‍ട്ടനിട്ട കാറുകളില്‍
വാഹനങ്ങളിലെ കൂളിംഗ് ഫിലിമും കർട്ടനും മാറ്റണമെന്ന നിയമം ലംഘിച്ച് മന്ത്രിമാരും ഉദ്യോഗസ്ഥരും. കർട്ടനും കൂളിംഗ് ഫിലിമും മാറ്റാതെയാണ് ഭൂരിഭാഗം മന്ത്രിമാരും ഉദ്യോഗസ്ഥരും നിയമസഭയിലെത്തിയത്. പ്രതിപക്ഷ എംഎൽഎമാരും,പൊലീസ് ഉന്നതരും നിയമം ലംഘിച്ചവരിൽ പെടുന്നു. കൂളിംഗ് ഫിലിം ഒട്ടിച്ചതും കർട്ടനിട്ടതുമായ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്പോർട്ട് കമ്മീഷണർ ഉത്തരവിട്ടത് കഴിഞ്ഞ ദിവസമാണ്. സർക്കാർ വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും മറിച്ചുള്ള കാഴ്ച്ചകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിൽ ആരംഭിച്ച വാഹന പരിശോധനയില്‍ നിരവധി വാഹനങ്ങളാണ് ഇന്നലെ […]
കോഴിക്കോട് താമരശ്ശേരിയിൽ സ്കൂട്ടറിലിടിച്ച് ടിപ്പറിനടിയിലേക്ക് വീണ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കോഴിക്കോട് താമരശ്ശേരി കൂടത്തായി മുടൂരിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. സ്കൂട്ടറിലിടിച്ച് ടിപ്പറിനടിയിലേക്ക് വീണ ബൈക്ക് യാത്രക്കാരനാണ് ജീവന് നഷ്ടമായത്. മലപ്പുറം അരിക്കോട് സ്വദേശി കെ.വി നിവേദ് (21) ആണ് മരിച്ചത്.മുടൂർ വളവിൽ ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. അതേസമയം, കൊച്ചിയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിലായി. ദീപു കുമാർ ആണ് അറസ്റ്റിലായത്. മനപ്പൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് അറസ്റ്റ്. അപകടത്തിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു. മറൈൻ ഡ്രൈവ് ഭാഗത്ത് നിന്ന് […]
അങ്കമാലിയില്‍ വാഹനാപകടത്തില്‍ നാല് മരണം
അങ്കമാലിയില്‍ ദേശീയപാതയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് പേര് മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളും ഡ്രൈവറുമാണ് മരിച്ചത്. ഇവര്‍ അങ്കമാലി സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ് . രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഓട്ടോ ഡ്രൈവര്‍ അങ്കമാലി സ്വദേശിയായ ജോസഫ് മങ്ങാട്ടുപറമ്പലിനെ മാത്രമാണ് തിരിച്ചറിയാനായത്.