കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ അടുത്ത മാസം ഒന്ന്, രണ്ട് തീയതികളില്‍ ദ്വിദിന സത്യാഗ്രഹ സമരം നടത്തും. വൈദ്യുതി പോസ്റ്റ് വാടകയിലെ വാര്‍ഷിക വര്ദ്ധന ഒഴിവാക്കുക, ചെറുകിട കേബിള്‍ ടി.വി സംരംഭകര്‍ക്ക് പോസ്റ്റ് വാടകയില്‍ 50 ശതമാനം സബ്സിഡി അനുവദിക്കുക, ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാരെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
നിലവില്‍ കോര്‍പ്പറേഷന്‍ – മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ 438 രൂപയും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ 219 രൂപയുമാണ് പോസ്റ്റ് വാടക. കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ക്ഷേമ പെന്‍ഷന്‍ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നുണ്ട്.