താന്‍ പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതല്‍ ലീഡ് മഞ്ചേശ്വരത്ത് കിട്ടിയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്. ബി.ജെ.പി അനുഭാവികളുടെയും വോട്ട് തനിക്ക് ലഭിച്ചിരിക്കാമെന്നും എം. സി ഖമറുദ്ദീന്. പ്രധാന പഞ്ചായത്തുകള്‍ കൂടി എണ്ണിയാല്‍ ഇനിയും ലീഡ് കൂടുമെന്നും അദ്ദേഹം പറഞ്ഞു. 6601 വോട്ടുകള്‍ക്കാണ് എം. സി ഖമറുദ്ദീന് ലീഡ് ചെയ്യുന്നത്. ബി.ജെ.പി സ്ഥാനാര്‍ഥി രവീഷ് താന്ത്രി കുന്‍ഠാറാണ് രണ്ടാം സ്ഥാനത്ത്
Related News
അട്ടിമറി നടന്നത് മൂന്ന് കുത്തക മണ്ഡലങ്ങളില്‍
മൂന്ന് കുത്തക മണ്ഡലങ്ങളില്‍ അട്ടിമറി സംഭവിച്ചുവെന്നതാണ് ഈ ഉപതെരഞ്ഞെടുപ്പിന്റെ സവിശേഷത. രണ്ട് മണ്ഡലങ്ങള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍ അരൂരിലെ എല്‍.ഡി.എഫ് ആധിപത്യത്തിന് ഷാനിമോള്‍ ഉസ്മാന് തടയിട്ടു. 2016ലും 2109ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട വട്ടിയൂര്‍ക്കാവിലാണ് ഇത്തവണ എല്‍.ഡി.എഫ് വെന്നിക്കൊടി പാറിച്ചത്. ജനപ്രിയനായ സ്ഥാനാര്‍ഥിയെ അവതരിപ്പിച്ച് വിജയം കൊയ്യാമെന്ന ഇടത് തന്ത്രം സമ്പൂര്‍ണമായും ഫലം കണ്ടു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലായി അടൂര്‍ പ്രകാശും ആന്റോ ആന്റണിയും കൂറ്റന്‍ മുന്നേറ്റം കാഴ്ചവെച്ച കോന്നിയാണ് ഇടത് മുന്നേറ്റത്തില്‍ മൂക്കുകുത്തിയ മറ്റൊരു […]
രാജ്യത്ത് ഡ്രോൺ ഉപയോഗത്തിനുള്ള പുതിയ കരട് മാർഗരേഖ പുറത്തിറക്കി കേന്ദ്ര സർക്കാർ
രാജ്യത്ത് ഡ്രോൺ ഉപയോഗത്തിന് പുതിയ ചട്ടം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ചട്ടത്തിന്റെ കരട് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചു. ഇത് കരട് നിയമം മാത്രമാണ്, അന്തിമ ചട്ടം പൊതുജനാഭിപ്രായം തേടിയ ശേഷമായിരിക്കും ഉണ്ടാകുക. അടുത്ത മാസം അഞ്ചുവരെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. ജമ്മു കശ്മീരലടക്കം ഡ്രോൺ ഭീഷണി ആവർത്തിക്കുമ്പോഴാണ് ഡ്രോൺ ഉപയോഗത്തിനുള്ള പുതിയ കരട് ചട്ടം പുറത്തുവരുന്നത്. സ്വകാര്യ വാണിജ്യ ഉപയോഗം സംബന്ധിച്ച് പ്രതിപാദിക്കുന്ന കരടിൽ ഇവയുടെ ലൈസൻസ് , ഉപയോഗത്തിന് അനുമതിയുള്ള പ്രദേശങ്ങൾ, വിദേശ കമ്പനികൾ പാലിക്കേണ്ട നിയമങ്ങൾ […]
ഇന്ന് കേരള പിറവി; ഐക്യകേരളത്തിന് 65 വയസ്
ഇന്ന് കേരളപിറവി. ഐക്യകേരളത്തിന് 65 വയസ് തികഞ്ഞിരിക്കുന്നു. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി വിഭജിച്ചുകിടന്ന പ്രദേശങ്ങളെ ഒരുമിപ്പിച്ചാണ് കേരളം സംസ്ഥാനം രൂപീകരിച്ചത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്ന ആവശ്യം സ്വാതന്ത്യാനന്തര ഇന്ത്യയിൽ ശക്തമായിരുന്നു. ഇതിന്റെ പേരിൽ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ നിരവധി പോരാട്ടങ്ങളും നടന്നു. ഇതിന്റെ ഫലമായാണ് കേരള സംസ്ഥാന രൂപീകരണം യാഥാർഥ്യമായത്. ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് വിവിധപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി […]