India Kerala

അഞ്ച് മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലേക്ക്; പ്രതീക്ഷയോടെ മുന്നണികള്‍

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 7 മണി മുതലാണ് വോട്ടെടുപ്പ് നടക്കുന്നത്. അതേസമയം സംസ്ഥാനത്ത് മിക്കയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. മഴ വോട്ടെടുപ്പിനെ ബാധിക്കുമെന്നും ആശങ്കയുണ്ട്.

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ 9.5 ലക്ഷത്തോളം വോട്ടർമാർമാരാണ് ഇന്ന് വിധിയെഴുതുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ നിർണ്ണായക ചലനങ്ങൾ ഉണ്ടാക്കുമെന്നതിനാൽ തന്നെ മൂന്ന് മുന്നണികൾക്കും തെരഞ്ഞെടുപ്പ് ഫലം പ്രധാനപ്പെട്ടതാണ്. അടുത്ത വർഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാനും വിജയം അനിവാര്യം. അതുകൊണ്ട് തന്നെ കയ്യിലുളള സകല ആയുധങ്ങളും പയറ്റിയാണ് ഭരണ-പ്രതിപക്ഷ കക്ഷികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തെ നേരിട്ടത്.