India Kerala

ഉപതെരഞ്ഞെടുപ്പിനുള്ള പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി നാളെ അവസാനിക്കും

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി നാളെ അവസാനിക്കും. നിലവില്‍ 35 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. പ്രമുഖ സ്ഥാനാര്‍ഥികളുടെ പ്രചാരണം സജീവമായിട്ടുണ്ട്.

44 സ്ഥാനാര്‍ഥികളാണ് നേരത്തെ പത്രിക സമര്‍പ്പിച്ചിരുന്നത്. ഇതില്‍ ഒമ്പത് പേരുടെ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളിപ്പോയി. നാളെ വൈകുന്നേരം മൂന്ന് മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. അതിന്ശേഷമേ സ്ഥാനാര്‍ഥിചിത്രം വ്യക്തമാകൂ. പത്ത് പേര്‍ മത്സരിക്കുന്ന എറണാകുളത്താണ് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളത്. സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ ചിഹ്നം പത്രിക പിൻവലിക്കുന്ന നാളെ മൂന്നു മണിക്ക് ശേഷം തീരുമാനിക്കും. പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം പ്രചാരണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വട്ടിയൂര്‍ക്കാവില്‍ മൂന്ന് മുന്നണികളുടെയും കണ്‍വെന്‍ഷന്‍ പൂര്‍ത്തിയായി. ഓരോ വോട്ടറെയും നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. മുതിര്‍ന്ന നേതാക്കളെ ഇറക്കി പ്രചാരണം കൂടുതല്‍ ഉഷാറക്കാനാകും വരും ദിവസങ്ങളിലെ ശ്രമം.