കൊച്ചി ചേരാനല്ലൂരില്‍ ജംഗ്ഷനില്‍ നിര്‍ദ്ദിഷ്ട ബട്ടര്‍ഫ്ലൈ മേല്‍പ്പാലത്തിനായുള്ള സ്ഥലമേറ്റെടുപ്പ് ഉടന്‍ ആരംഭിക്കാന്‍ ദേശീയപാത അതോറിറ്റിയുടെ നീക്കം. 110 കുടുംബങ്ങളെയാണ് പദ്ധതിക്കായി കുടിയൊഴിപ്പിക്കേണ്ടി വരിക.
വികസന പദ്ധതികള്‍ക്കായി മുമ്പ് ഭൂമി വിട്ടു കെടുത്തവരാണ് പുതിയ പദ്ധതിയുടെയും ഇരകള്‍ ദേശീയ പാത 66 വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡുമായി ചേരുന്ന ചേരാനല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനിലാണ് ചെന്നൈ മോഡല്‍ ബട്ടര്‍ഫ്ലൈ ഫ്ലൈഓവര്‍ നിര്‍മാണത്തിന് ദേശീയപാത അതോറിറ്റി ഒരുങ്ങുന്നത്.
ഇടപ്പള്ളി മൂത്തകുന്നം ദേശീയപാത വികസനം പൂര്‍ത്തിയാകുന്ന മുറക്കുണ്ടാകാന്‍ സാധ്യതയുള്ള ഗതാഗതക്കുരുക്ക് മുന്നില്‍ കണ്ടാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. 110 വീടുകളും 30 ല്‍ അധികം വ്യാപാരസ്ഥാപനങ്ങളും പദ്ധതിക്കായി പൊളിച്ച് മാറ്റേണ്ടി വരും.
കണ്ടെയ്നര്‍ റോഡിനും ദേശീയപാത വികസനത്തിനും സ്ഥലം വിട്ട് കൊടുത്തവര്‍ തന്നെയാണ് പുതിയ പദ്ധതിയുടെയും ഇരകള്‍.
11 ഏക്കറില്‍ പൂര്‍ത്തീകരിക്കാവുന്ന പദ്ധതിക്ക് വേണ്ടി 32 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള നീക്കം ഭൂമാഫിയയെ സഹായിക്കാനാണെന്നാണ് മേല്‍പ്പാലം വിരുദ്ധ സമരസമിതിയുടെ ആരോപണം. കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.