ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് 5 പേർക്ക് പരുക്ക്. തൃശൂർ പെരുമ്പിലാവ് കടവല്ലൂരിലാണ് അപകടം ഉണ്ടായത്. കർണാടക സ്വദേശികളായ 5 പേർക്ക് പരുക്കേറ്റു. അപകടത്തെ തുടർന്ന് ട്രാവലർ സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞു. പരുക്കേറ്റവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
Related News
തിരുവില്വാമല പുനർജനി നൂഴാനെത്തിയ ഭക്തന് കടന്നൽ കുത്തേറ്റ് ഗുരുതര പരിക്ക്
തിരുവില്വാമല പുനർജനി നൂഴാനെത്തിയ ഭക്തന് കടന്നൽ കുത്തേറ്റ് ഗുരുതര പരിക്ക്. കുന്നുകുളം പോർക്കുളം സ്വദേശി ജിതേഷി (39) നാണ് സാരമായി പരിക്കേറ്റത്. ഒരു സ്ത്രീയടക്കം 4 പേർക്ക് കുത്തേറ്റു. കടന്നൽ ആക്രമണത്തിൽ പരിക്കേറ്റ ജിതേഷിനെ പഴയന്നൂർ പൊലീസിന്റെ സഹായത്തോടെ പഴയന്നൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകി.
കെ.എസ്.എഫ്.ഇ വിജിലന്‍സ് റെയ്ഡ്; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ
കെ.എസ്.എഫ്.ഇ ശാഖകളിൽ കണ്ടെത്തിയ ക്രമക്കേടുകളിൽ മാനേജർമാരടക്കമുള്ള ജീവനക്കാർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്ത് വിജിലന്‍സ്. റെയ്ഡ് നടന്ന് എട്ടു മാസത്തിന് ശേഷമാണ് സർക്കാരിന് വിജിലൻസ് റിപ്പോർട്ട് നൽകിയത്. ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിരുന്നെങ്കിലും കേസെടുക്കേണ്ട എന്നാണ് തീരുമാനം. ഓപ്പറേഷന് ബചത് എന്ന പേരില്‍ സംസ്ഥാനത്തെ കെ.എസ്.എഫ്.ഇ ശാഖകളില്‍ കഴിഞ്ഞ നവംബര്‍ 27 ന് നടത്തിയ റെയ്ഡിന്റെ റിപ്പോർട്ടും നടപടി ശിപാർശയുമാണ് വിജിലൻസ് സർക്കാരിന് കൈമാറിയത്. 35 ശാഖകളിലായി നടന്ന റെയ്ഡിൽ കള്ളപ്പണം വെളുപ്പിക്കല്‍, പൊള്ളച്ചിട്ടികള്‍, ബിനാമി ഇടപാടുകള്‍ തുടങ്ങി ഗുരുതര […]
നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 15ന് മുന്‍പ് വേണമെന്ന് എല്‍ഡിഎഫും യുഡിഎഫും
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിക്ക് മുൻപ് നടത്തണമെന്ന് എൽഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. മേയ് മാസത്തിൽ മതിയെന്നായിരുന്നു ബിജെപിയുടെ ആവശ്യം. അതേസമയം സംസ്ഥാനത്ത് കോവിഡ് വർദ്ധിക്കുന്നതിലെ ആശങ്ക രാഷ്ട്രീയ പാർട്ടി പ്രതിനിധികളോട് കമ്മീഷൻ പങ്ക് വച്ചു. റമദാനും വിഷുവും പരിഗണിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിക്ക് മുൻപ് നടത്തണമെന്നാണ് ഇടത് മുന്നണി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ആവശ്യപ്പെട്ടത്. കൊട്ടിക്കലാശം പൂർണമായും ഒഴിവാക്കരുത്. പോസ്റ്റൽ വോട്ട് ലിസ്റ്റ് സ്ഥാനാർഥികൾക്ക് കൂടി ലഭ്യമാക്കണം. വോട്ടർ പട്ടികയിൽ […]